കിടിലൻ ആക്ഷനൊരുക്കി എടക്കാട് ബറ്റാലിയൻ; ടീസർ കാണാം
Saturday, October 5, 2019 10:23 AM IST
‌ടോവിനൊ തോമസ് നായകനാകുന്ന എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു. നവാഗതനായ സ്വപ്നേഷ് കെ. നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോനാണ് സിനിമയിലെ നായിക.

പി. ബാലചന്ദ്രന്‍റേതാണ് തിരക്കഥ. ര​ണ്‍​ജി പ​ണി​ക്ക​ർ, അ​ല​ൻ​സി​യ​ർ, ജോ​ണി ആ​ന്‍റ​ണി, ഹ​രീ​ഷ് ക​ണാ​ര​ൻ, കൊ​ച്ചു​പ്രേ​മ​ൻ, മാ​ള​വി​ക മേ​നോ​ൻ, സ്വാ​സി​ക എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മറ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

റൂ​ബി ഫി​ലിം​സ് ആ​ൻ​ഡ് കാ​ർ​ണി​വ​ർ മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ശ്രീ​കാ​ന്ത് ഭാ​സി, തോ​മ​സ് ജോ​സ​ഫ് പ​ട്ടി​ത്താ​നം, ജ​യ​ന്ത് മാ​മ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.