ചാക്കോച്ചന്‍റെ "കുട്ടനാടൻ മാർപാപ്പ'
Monday, February 5, 2018 4:06 PM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ഛായാ​ഗ്രാ​ഹ​ക​നാ​യ ശ്രീ​ജി​ത്ത് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "​കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ' റിലീസിനൊരുങ്ങുന്നു. കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജോ​ണ്‍ എന്ന ന്യൂ ​ജ​ന​റേ​ഷ​ൻ വെ​ഡ്ഡിം​ഗ് വീ​ഡി​യോ​ഗ്രാ​ഫ​റുടെ വേഷത്തിലാണ് ചാക്കോച്ചൻ എ​ത്തു​ന്ന​ത്. അദിതി ര​വി​യാ​ണ് നാ​യി​ക. ശാന്തികൃഷ്ണ, ഇ​ന്ന​സെ​ന്‍റ്, അ​ജു വ​ർ​ഗീ​സ്, ഇ​ന്ന​സെ​ന്‍റ്, സ​ലിം​കു​മാ​ർ, ര​മേ​ഷ് പി​ഷാ​ര​ടി, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ടി​നി ടോം, ​ദി​നേ​ശ് പ്ര​ഭാ​ക​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, വി.​കെ. പ്ര​കാ​ശ്, മ​ല്ലി​കാ സു​കു​മാ​ര​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.മു​ഴു​നീ​ള ന​ർ​മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യു​ള്ള പ്ര​ണ​യ​ ക​ഥ​യാ​ണ് കുട്ടനാടൻ മാർപാപ്പ. ആ​ല​പ്പു​ഴ​യാണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷൻ. രാ​ഹു​ൽ രാ​ജിന്‍റേതാണ് സംഗീതം. മ​ല​യാ​ളം മൂ​വി മേ​ക്കേ​ഴ്സ് ആ​ൻ​ഡ് ഗ്രാ​ൻ​ഡ് ഫി​ലിം കോ​ർ​പ​റേ​ഷ​ന്‍റെ ബാ​ന​റി​ൽ ഹ​സി​ബ് ഹ​നി​ഫ്, നൗ​ഷാ​ദ് ആ​ല​ത്തൂ​ർ, അ​ജി മേ​ട​യി​ൽ എ​ന്നി​വ​ർ ചേ​ർന്നാണ് ചിത്രം നിർമിക്കുന്നത്.ഫോ​ട്ടോ​ഗ്ര​ഫി​യി​ലൂ​ടെ​യാ​ണ് ശ്രീ​ജി​ത് വി​ജ​യ് സം​വി​ധാ​ന​രം​ഗ​ത്തെ​ത്തു​ന്ന​ത്. ഏ​ഷ്യാ​നെ​റ്റ് ചാ​ന​ലി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന ശ്രീ​ജി​ത് പി​ന്നീ​ട് ഛായാ​ഗ്രാ​ഹ​ക​നാ​യ പ്ര​ദീ​പ് നാ​യ​രു​ടെ പ്ര​ധാ​ന സ​ഹാ​യി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.