പരോളുമായി മമ്മൂട്ടി
Friday, February 23, 2018 3:17 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​ക്കി നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പ​രോ​ൾ തിയറ്ററുകളിലേക്ക്. മാ​ർ​ച്ച് 31ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.​ അജിത് പൂജപ്പുരയുടേതാണ് തിരക്കഥ.



പരോളിൽ ക​മ്മൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​വാ​യ അ​ല​ക്സ് എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. ഇ​നി​യ​യും മി​യ​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ബാ​ഹു​ബ​ലി ഫെ​യിം കാ​ല​കേ​യ പ്ര​ഭാ​ക​ര​നും പ​രോ​ളി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​കു​ന്നു​ണ്ട്. ലാ​ലു അ​ല​ക്സ്, സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂട്, സുധീർ ​ക​ര​മ​ന, അ​ശ്വി​ൻ കു​മാ​ർ, ക​ലാ​ശാ​ല ബാ​ബു, ഇ​ർ​ഷാ​ദ്, കൃ​ഷ്ണ കു​മാ​ർ, ബി​നു പ​പ്പു, സോ​ഹ​ൻ സീ​നു​ലാ​ൽ, സി​ജോ​യി വ​ർ​ഗീ​സ്, മു​ത്തു​മ​ണി എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ശ​ര​ത് സം​ഗീ​തം ഒ​രു​ക്കു​ന്നു.



ബംഗളൂരുവും തൊ​ടു​പു​ഴ​യു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സി​നി​മ​സ്കോ​പി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ർ.​കെ കാ​മ​റ​യാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ആ​ന്‍റ​ണി ഡി​ക്രൂ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി ഡി​ക്രൂ​സ് പരോൾ നി​ർ​മി​ക്കു​ന്നു. സെ​ഞ്ചു​റി ഫി​ലിം​സ് ആണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

<