ശ്രീനിവാസന്‍റെ "അയാൾ ശശി'
Saturday, July 1, 2017 11:36 AM IST
ഐഎഫ്എഫ്കെയിൽ രജത ചകോരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ അസ്തമയംവരെ എന്ന ചിത്രത്തിനുശേഷം സജിൻ ബാബു കഥ, തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് അയാൾ ശശി.

പിക്സ് എൻ ടെയിൽസിന്‍റെ ബാനറിൽ കാമറാമാൻ പി. സുകുമാർ, സുധീഷ് പിള്ള എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അറിയപ്പെടുന്ന ചിത്രകാരനായ ശശി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.



എസ്.പി ശ്രീകുമാർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ എന്നിവർക്കൊപ്പം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയരായ അനിൽ നെടുമങ്ങാട്, ദിവ്യാ ഗോപിനാഥ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ശ്രീനിവാസന്‍റെ അസാധാരണമായ അഭിനയമായിരിക്കും ഈ ചിത്രത്തിന്‍റെ പ്രത്യേകത. ശശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ 12 കിലോ ഭാരം കുറച്ച ശ്രീനിവാസൻ പ്രതിഫലം വാങ്ങാതെയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.