മ്മടെ പുണ്യാളൻ പിന്നേം വരണ്‌ണ്ട്ട്ടാ...!
Monday, November 6, 2017 7:20 AM IST
ജോ​യി താ​ക്കോ​ൽ​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ൽ ജ​യ​സൂ​ര്യ അ​ഭി​ന​യി​ച്ച് തി​യ​റ്റ​ർ ഇ​ള​ക്കി മ​റി​ച്ച പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ര​ഞ്ജി​ത്ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ന​വം​ബ​ർ 17ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ൽ തൃ​ശൂ​ർ ഭാ​ഷാ ശൈ​ലിയുമായെത്തിയ ജോയി താക്കോൽക്കാരനെ കൈ​യ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് നാ​യി​കാ വേ​ഷം അ​വ​ത​രി​പ്പി​ച്ച​ത് നൈ​ല ഉ​ഷ​യാ​യി​രു​ന്നു. എ​ന്നാ​ൽ പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ നാ​യി​ക സസ്പെൻസ് ആക്കി വച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ.അ​ജു വ​ർ​ഗീ​സ്, ധ​ർ​മ​ജ​ൻ, വി​ജ​യ രാ​ഘ​വ​ൻ, ഗി​ന്ന​സ് പ​ക്രു, ശ്രീ​ജി​ത്ത് ര​വി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഡ്രീം​സ് എ​ൻ ബി​യോണ്ട്സി​നു വേ​ണ്ടി ജ​യ​സൂ​ര്യ, ര​ഞ്ജി​ത്ത് ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പു​ണ്യാ​ള​ൻ സി​നി​മാ​സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

<