x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണ് ഗ്ലാ​സ് ത​ക​ർ​ന്നു


Published: June 10, 2026 04:19 AM IST | Updated: June 10, 2026 04:19 AM IST

കോ​ത​മം​ഗ​ലം മാ​ര്‍​ക്ക​റ്റ്-​ബൈ​പ്പാ​സ് ലി​ങ്ക് റോ​ഡി​ൽ തെ​ങ്ങ് വീ​ണ് കാ​റി​ന്‍റെ പി​ൻ​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്ന നി​ല​യി​ൽ.

കോ​ത​മം​ഗ​ലം: മാ​ര്‍​ക്ക​റ്റ്-​ബൈ​പ്പാ​സ് ലി​ങ്ക് റോ​ഡി​ന്‍റെ അ​രി​കി​ൽ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണ് പി​ൻ​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നു. ചേ​ലാ​ട് പ​ട്ട​മ്മാ​വു​ടി അ​നി​ലി​ന്‍റേ​താ​ണ് കാ​ര്‍. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ നി​ന്നി​രു​ന്ന തെ​ങ്ങാ​ണ് വീ​ണ​ത്. കേ​ട് ബാ​ധി​ച്ച തെ​ങ്ങാ​യി​രു​ന്നു.

റോ​ഡി​ന് കു​റു​കെ തെ​ങ്ങ് വീ​ണ​പ്പോ​ള്‍ കാ​ല്‍​ന​ട​ക്കാ​രി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​റി​ന്‍റെ പി​ന്നി​ലെ ഗ്ലാ​സ് ത​ക​ർ​ന്ന​തി​നോ​ടൊ​പ്പം മ​റ്റ് കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി ആ​വ​ശ്യ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ര്‍ റോ​ഡ​രികി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത​തെ​ന്ന് അ​നി​ല്‍ പ​റ​ഞ്ഞു. കോ​ത​മം​ഗ​ലം ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി റോ​ഡി​ലെ ത​ട​സം നീ​ക്കി.

ഇ​ന്ന​ലെ രാ​വി​ലെ ക​ന​ത്ത മ​ഴ​യി​ല്‍ കോ​ഴി​പ്പി​ള്ളി​യി​ല്‍ മ​രം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണി​രു​ന്നു. വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ത​ക​രു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. ഫ​യ​ര്‍​ഫോ​ഴ്സ് ആ​ണ് മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up