പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എപ്ലസ്ഗ്രേഡ് നേടിയവിദ്യാർഥികളെ അധ്യാപകരുടെ നേതൃത
പത്തനംതിട്ട: മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർഥികളെ അധ്യാപകരും രക്ഷാകർത്തൃപ്രതിനിധികളും വീടുകളിലെത്തി അഭിനന്ദനങ്ങൾ അറിയിച്ച് മെമന്റോ സമ്മാനിച്ചു.
ജില്ലയിലെ ഗവൺമെന്റ് ,എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ 98.53 ശതമാനം വിജയവും 40 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡുമായി, പത്തനംതിട്ട മാർത്തോമ്മാ സ്കൂളിനെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിക്കുന്നതിന് രക്ഷാകർത്താക്കളും കുടുംബാംഗങ്ങളും നൽകുന്ന പിന്തുണയ്ക്കു നന്ദി പറയാൻ കൂടിയാണ് അനുമോദനയോഗം സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പാൾ ഹേമ മേരിമാത്യു, പിടിഎ പ്രസിഡന്റ് ജോൺ പോൾ മാത്യ എന്നിവർ പറഞ്ഞു.
മുനിസിപ്പൽ കൗൺസിലർ ആശ മോഹൻരാജ് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ വാർഡ് കൗൺസിലർമാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു.