x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ളു​വ​ശേ​രി റോ​ഡി​ലേക്കു തേ​ക്കു​മ​രം ക​ട​പു​ഴ​കി​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു


Published: June 10, 2026 01:49 AM IST | Updated: June 10, 2026 01:49 AM IST

നെ​ന്മാ​റ: ഇ​ന്ന​ലെ രാ​വി​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും നെ​ന്മാ​റ- പോ​ത്തു​ണ്ടി റോ​ഡ് അ​ളു​വ​ശേ​രി​യി​ൽ തേ​ക്കു​മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

വാ​ഹ​ന ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം നി​ല​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ വ​ലി​യ ദു​രി​ത​ത്തി​ലാ​യി. സം​ഭ​വ​സ​മ​യ​ത്ത് സ്കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ജോ​ലി​ക്കാ​യി യാ​ത്ര​തി​രി​ച്ച തൊ​ഴി​ലാ​ളി​ക​ളും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി.

മ​രം വീ​ഴു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​യ വൈ​ദ്യു​തി ലൈ​നു​ക​ളി​ലും ത​ട്ടി​യ​തി​നാ​ൽ വൈ​ദ്യു​തി പോ​സ്റ്റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും നി​ര​വ​ധി വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വൈ​ദ്യു​തി മു​ട​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​രു​മെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി. വൈ​കു​ന്നേ​ര​ത്തോ​ടെ വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

Tags : Nattuvishesham Local news A teak tree fell Aluvaseri Road

Recent News

Corehub Up