പെരുവന്താനം: സഹകരണബാങ്കിന്റെ എടിഎം പ്രവർത്തനരഹിതമായത് പെരുവന്താനത്തെ നാട്ടുകാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു.
മലയോര മേഖലയിലെ ആളുകളുടെ ഏക ആശ്രയമായിരുന്നു ജംഗ്ഷനിലെ സഹകരണബാങ്കിന്റെ എടിഎം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് പ്രവർത്തനം നിലച്ചതോടെ പ്രദേശവാസികൾക്ക് മുപ്പത്തഞ്ചാംമൈലിലോ മുണ്ടക്കയത്തോ എത്തി പണമിടപാട് നടത്തേണ്ട സ്ഥിതിയാണ്.
എടിഎം പ്രവർത്തനസജ്ജമാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Tags : Nattuvishesham Local news