x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ​ര്‍​കു​ഞ്ജ് ആ​ര്‍​മി ഫ്ലാ​റ്റ് പൊ​ളി​ക്ക​ല്‍ : ക​രാ​ര്‍ ഒ​പ്പി​ടാ​ന്‍ വൈ​കി​യാ​ല്‍ മു​ഴു​വ​ന്‍ തു​ക​യും മു​ന്‍​കൂ​റാ​യി അ​ട​യ്ക്ക​ണം


Published: June 10, 2026 04:44 AM IST | Updated: June 10, 2026 04:44 AM IST

കൊ​ച്ചി: വൈ​റ്റി​ല സി​ല്‍​വ​ര്‍ സാ​ന്‍​ഡ് ഐ​ല​ന്‍​ഡി​ലെ ച​ന്ദ​ര്‍​കു​ഞ്ജ് ആ​ര്‍​മി ട​വേ​ഴ്‌​സ് ഫ്ലാ​റ്റ് സ​മു​ച്ച​യം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ ഒ​പ്പി​ടാ​ന്‍ ആ​ര്‍​മി വെ​ല്‍​ഫെ​യ​ര്‍ ഹൗ​സിം​ഗ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന് (എ​ഡ​ബ്ല്യു​എ​ച്ച്ഒ) ഒ​രാ​ഴ്ച സ​മ​യം ന​ല്‍​കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള വി​ദ​ഗ്ധ സ​മി​തി​യു​ടെ പ്ര​ത്യേ​ക യോ​ഗ​ത്തി​ല്‍ ആ​യി​രു​ന്നു തീ​രു​മാ​നം.

ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക്കി​യ ക​രാ​റി​ന്‍റെ ക​ര​ട് എ​ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്ക​കം ഇ​തി​ല്‍ ഒ​പ്പു​വ​യ്ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ന്‍ തു​ക​യും ജി​എ​സ്ടി സ​ഹി​തം എ​ഡ​ബ്ല്യു​എ​ച്ച്ഒ മു​ന്‍​കൂ​റാ​യി ഒ​ടു​ക്ക​ണം. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​രി​ട്ടാ​യി​രി​ക്കും ഫ്ലാ​റ്റ് പൊ​ളി​ക്കു​ക.

ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ന് ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​യാ​യ സ​മി​തി​യു​ടെ പേ​രി​ലും ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ പ്ര​കാ​ര​വു​മു​ള്ള ര​ണ്ട് ഉ​ത്ത​ര​വു​ക​ള്‍ പു​റ​ത്തി​റ​ക്കും. ഒ​രാ​ഴ്ച​യ്ക്ക​കം അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ എ​ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് എ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

പു​തി​യ ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​യി പ്രൊ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ക​ൺ​സ​ൽ​ട്ടി​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യം ന​ല്‍​കു​ന്ന​തി​നാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ഒ​രാ​ഴ്ച​യ്ക്ക​കം ന​ല്‍​കാ​നും എ​ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഫ്ലാ​റ്റ് ഉ​ട​മ​ക​ള്‍​ക്കു​ള്ള വാ​ട​ക തു​ക മു​ന്‍​കൂ​റാ​യി ന​ല്‍​കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. രേ​ഖ​ക​ളു​ടെ കു​റ​വ് ചൂ​ണ്ടി​ക്കാ​ട്ടി 24 ഉ​ട​മ​ക​ള്‍​ക്ക് വാ​ട​ക നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ 15ന് ​ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​രും. 24 കേ​സു​ക​ളും പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ഘ​ട​നാ​പ​ര​മാ​യ ഗു​രു​ത​ര​മാ​യ ത​ക​രാ​റു​ക​ളെ തു​ട​ര്‍​ന്ന് ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ ബി, ​സി ട​വ​റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കാ​നും ഫ്ലാ​റ്റ് സ​മു​ച്ച​യം പു​ന​ര്‍​നി​ര്‍​മി​ക്കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി.

കാ​ക്ക​നാ​ട് ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍ ഗ്ര​ന്ഥേ സാ​യി​കൃ​ഷ്ണ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​ഇ. അ​ബ്ബാ​സ്, എ​ഡ​ബ്ല്യു​എ​ച്ച്ഒ പ്ര​തി​നി​ധി​ക​ള്‍, ഫ്ലാ​റ്റ് ഉ​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up