x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാമു​ദാ​യി​ക ശ​ക്തീ​ക​ര​ണ​ത്തി​നു ച​ർ​ച്ച​ക​ള​ല്ല, പ്ര​വ​ർ​ത്ത​ന​മാ​ണു​ വേ​ണ്ട​ത്: മാ​ർ പീറ്റർ കൊ​ച്ചു​പു​ര​യ്ക്ക​ൽ


Published: June 10, 2026 01:36 AM IST | Updated: June 10, 2026 01:36 AM IST

പാ​ല​ക്കാ​ട്: സ​ാമു​ദാ​യി​ക ശ​ക്തീ​ക​ര​ണ​ത്തി​നു ച​ർ​ച്ച​ക​ള​ല്ല, ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു വേ​ണ്ട​തെ​ന്നു പാ​ല​ക്ക​ട് രൂ​പ​ത മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ.

സ​ാമു​ദാ​യി​ക ശ​ക്തീ​ക​ര​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും അ​തി​നു സം​ഘ​ട​ന​ക​ൾ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.
പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജീ​ജോ ചാ​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു വാ​ഴ​യി​ൽ, ഫാ. ​അ​രു​ൺ ക​ല​മ​റ്റ​ത്തി​ൽ, രൂ​പ​ത പി​ആ​ർ​ഒ റെ​ജി പെ​രു​മ്പി​ള്ളി​ൽ, എ​ബി​ൻ ക​ണി​വ​യ​ലി​ൽ, സോ​ളി തോ​മ​സ്, ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്, ഫാ. ​ജെ​യിം​സ് ച​ക്കി​യ​ത്ത്, ജോ​ബി​ൻ മേ​ലേ​മു​റി​യി​ൽ, ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local news Community empowerment

Recent News

Corehub Up