x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ മേ​ഖ​ല​യി​ലെ സ്തം​ഭ​നം തു​ട​രു​ന്നു; ഭാ​യി​മാ​ർ​ക്ക് വി​ല​യേ​റി


Published: June 10, 2026 04:09 AM IST | Updated: June 10, 2026 04:09 AM IST

പ്രൈ​വ​റ്റ് ബി​ല്‍​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കൂ​ലി ഏ​കീ​ക​ര​ണം സം​ബ​ന്ധി​ച്ച് സ്ഥാ​പി​ച്ച ബോ​ര്‍​ഡ്

കോ​ഴ​ഞ്ചേ​രി: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പൂ​ർ​ണ​മാ​യി മ​ട​ങ്ങി​യെ​ത്താ​ത്ത​തി​നാ​ൽ ജി​ല്ല​യി​ല്‍ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലും ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണ, ഉ​ത്പാ​ദ​ന രം​ഗ​ത്തും ക​ടു​ത്ത തൊ​ഴി​ലാ​ളി ക്ഷാ​മം. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു പോ​യ തൊ​ഴി​ലാ​ളി​ക​ളി​ല്‍ പ​കു​തി​പ്പേ​രും ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക തൊ​ഴി​ലി​ട​ങ്ങ​ളി​ലും മ​ട​ങ്ങി എ​ത്തി​യി​ട്ടി​ല്ല. ഇ​തു​കാ​ര​ണം നി​ര്‍​മാ​ണ ക​രാ​റു​കാ​രും പു​തി​യ വീ​ട് നി​ര്‍​മാ​ണം ക​രാ​ര്‍ ന​ല്‍​കി​യ കു​ടും​ബ​ങ്ങ​ളും വ​ല​യു​ക​യാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലും മ​റ്റു​മാ​യി ക​രാ​റെ​ടു​ത്തി​ട്ടു​ള്ള ജോ​ലി​ക​ളും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. നാ​ട്ടി​ല്‍ എ​ത്തി​യ​വ​രാ​ക​ട്ടെ കൂ​ലി കു​ത്ത​നെ കൂ​ട്ടു​ക​യും ചെ​യ്തു.

തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് നി​ര്‍​മാ​ണ, കാ​ര്‍​ഷി​ക മേ​ഖ​ല​ക​ള്‍​ക്ക് പു​റ​മേ ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഹോ​ട്ട​ലു​ക​ളി​ല്‍ പൊ​റോ​ട്ട ത​യാ​റാ​ക്കാ​ൻ പോ​ലും ആ​ള്‍​ക്ഷാ​മ​മാ​ണ്. ഇ​തി​നു പു​റ​മേ​യാ​ണ് അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധ​ന​യും ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളെ വ​ല​യ്ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി ക്ഷാ​മം കാ​ര​ണം ചി​ല ഹോ​ട്ട​ലു​ക​ളും ത​ട്ടു​ക​ട​ക​ളും അ​ട​ച്ചി​ടേ​ണ്ട സാ​ഹ​ച​ര്യം​വ​രെ​യു​ണ്ടാ​യി.

ക​രാ​റു​കാ​ര്‍ മോ​ഹ​വി​ല ന​ല്‍​കി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ഇ​പ്പോ​ള്‍ പ​ണി​ക്ക് എ​ടു​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി ഏ​കീ​ക​ര​ണം നി​ല​വി​ല്‍ ഉ​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​മി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ അ​ധി​ക കൂ​ലി ഉ​റ​പ്പി​ച്ചെ​ങ്കി​ലേ ജോ​ലി​ക​ള്‍ ന​ട​ക്കൂ എ​ന്ന സ്ഥി​തി​യാ​ണ് . മേ​സ്തി​രി​മാ​ര്‍​ക്ക് 1000 രൂ​പ​യും സ​ഹാ​യി​ക​ൾ​ക്ക് 900 രൂ​പ​യു​മാ​ണ് പ്രൈ​വ​റ്റ് ബി​ല്‍​ഡിം​ഗ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നി​ര​ക്ക്. ഇ​തു പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ധി​ക നി​ര​ക്ക് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ചോ​ദി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ക​രാ​റു​കാ​രും വെ​ട്ടി​ലാ​യി.

മ​ട​ങ്ങി​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന കൂ​ലി​ക്ക് സ​മ്മ​തി​ച്ചു ജോ​ലി​ക്കു നി​ര്‍​ത്തേ​ണ്ട ഗ​തി​കേ​ടാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് കോ​ഴ​ഞ്ചേ​രി​യി​ലെ ഒ​രു കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ പ​റ​യു​ന്നു. മേ​സ്തി​രി​ക്ക് 1500 രൂ​പ​യും ഹെ​ല്‍​പ്പ​ര്‍​ക്ക് 1200 രൂ​പ​യു​മാ​ണ് ഇ​പ്പോ​ള്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ന​ല്‍​കു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ ക​രാ​റു​കാ​രും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കു ത​ര്‍​ക്ക​വും കൈ​യ്യാ​ങ്ക​ളി​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ മി​ക്ക ക​വ​ല​ക​ളി​ലും കാ​ണാം.

ഒ​രു വി​ഭാ​ഗം ക​രാ​റു​കാ​ര്‍ വി​ളി​ച്ചു നി​ര്‍​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ മ​റ്റൊ​രു കൂ​ട്ട​ര്‍ അ​ധി​ക കൂ​ലി വാ​ഗ്ദാ​നം ചെ​യ്ത് തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.
ജി​ല്ല​യി​ല്‍ തെ​ക്കേ​മ​ല, കി​ട​ങ്ങ​ന്നൂ​ർ, കു​ന്ന​ന്താ​നം, പ​ന്ത​ളം, കു​ള​ന​ട, റാ​ന്നി, പ​ത്ത​നം​തി​ട്ട ടൗ​ണ്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ക​രാ​റു​കാ​ര്‍ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പു​ല​ര്‍​ച്ചെ ത​ന്നെ ഇ​റ​ങ്ങു​ന്ന​താ​യാ​ണ് വി​വ​രം.

ചി​ങ്ങ​ത്തി​ൽ ഗൃ​ഹ​പ്ര​വേ​ശം തീ​രു​മാ​നി​ച്ച വീ​ട്ടു​കാ​രും നി​ശ്ചി​ത കാ​ലാ​വ​ധി​യി​ൽ നി​ർ‌​മാ​ണം ക​രാ​റെ​ടു​ത്ത​വ​രും ഒ​രേ​പോ​ലെ വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്താ​ത്ത​തു കാ​ര​ണം വീ​ട് നി​ര്‍​മാ​ണ​ത്തി​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ മ​ഴ​യും വെ​യി​ലു​മേ​റ്റ് ന​ശി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി 70 ശ​ത​മാ​ന​ത്തി​ല​ധി​കം നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ നി​ല​ച്ചു​വെ​ന്ന് ക​രാ​റു​കാ​ര്‍ പ​റ​യു​ന്നു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up