നെയ്യാറ്റിന്‍കര: ദിവസവും ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഒപിക്കു മുന്നിലെ അപകടക്കെണിക്കു നേരെ കണ്ണടച്ച് അധികൃതര്‍.
ആശുപത്രിയിലെ ഒപിയില്‍ രോഗികള്‍ ക്യൂ നില്ക്കുന്ന ഭാഗത്തെ മാന്‍ഹോളിന്റെ അടപ്പ് പൊട്ടിയതാണ് അധികൃതർ കണ്ടില്ലെന്നു നടക്കുന്നത്.
മാന്‍ഹോളിന്റെ മുകള്‍ഭാഗത്തെ അടപ്പ് പൊട്ടി മാറ്റിവച്ചിരിക്കുന്നതു പോലെയാണ്. അകത്തെ തുരുന്പെടുത്ത കാഴ്ചപുറത്ത് കാണാനാകും. കുട്ടികള്‍, വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ക്യൂവില്‍ വരാറുണ്ട്. അധികൃതരുടെ അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് ചില രോഗികള്‍ പ്രതികരിച്ചു. അപകടത്തിനുശേഷം പരിഹാരം കാണാനായിരിക്കും അധികൃതര്‍ക്ക് താത്പര്യമെന്നും ആരോപണമുയര്‍ന്നു.