നേര്യമംഗലം ഗവ. ആശുപ്രതിയുടെ മതിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ നിലയിൽ.
കോതമംഗലം: നേര്യമംഗലം ഗവ. ആശുപ്രതിയുടെ മതിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണത് അഞ്ച് ദിവസം പിന്നിട്ടിട്ടും നീക്കംചെയ്യാത്തത് ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു 15 മീറ്റർ നീളത്തിൽ മതിൽ ഇടിഞ്ഞു റോഡിലേക്കു വീണത്. അടിയിലെ കരിങ്കൽക്കെട്ട് തകർന്നാണു മതിൽ ഇടിഞ്ഞത്. മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ആശുപത്രി വളപ്പിൽ കെട്ടിക്കിടന്നതാണു തകർച്ചയ്ക്കു കാരണം.
കല്ലും മണ്ണും ഇഷ്ടികയും റോഡരികിൽ കിടക്കുന്നതിനാൽ വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിനും വഴിയാത്രയ്ക്കും തടസമാകുകയാണ്.
Tags : Local News Nattuvishesham Ernakulam