x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കു​ടി​വെ​ള്ള​വും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം


Published: June 9, 2026 07:56 AM IST | Updated: June 9, 2026 07:56 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

സ​മീ​പ​കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കു​ടി​വെ​ള്ള​ത്തി​ന്‍റെ ശു​ദ്ധ​ത സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

പ​ല അ​ങ്ക​ണ​വാ​ടി​ക​ളി​ലും കി​ണ​ർ​വെ​ള്ള​മാ​ണ് പ്ര​ധാ​ന​മാ​യും കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ജ​ല അ​ഥോ​റി​റ്റി​യോ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ ഒ​ഴി​കെ സ്ഥി​ര​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന സം​വി​ധാ​നം പ​ല സ്ഥ​ല​ങ്ങ​ളി​ലും കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് പ​രാ​തി.

മ​ഴ​ക്കാ​ലം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കി​ണ​റു​ക​ളി​ലേ​ക്കും ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്കും മ​ലി​ന​ജ​ലം ക​ല​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ​യും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ശു​ദ്ധീ​ക​ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ക​ണ​വാ​ടി​ക​ളി​ലെ ശു​ചി​ത്വം, ഭ​ക്ഷ​ണ​സു​ര​ക്ഷ, കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​രം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ്, ജ​ല അ​ഥോ​റി​റ്റി, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Drinking water Anganwadis

Recent News

Corehub Up