മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ആസ്റ്റർ വോളണ്ടിയർമാരുടെ സഹകരണത്തോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു.
കാന്പസിലെ നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ട് എക്സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം ചെയ്തു. ഗാർഡൻ പ്രോജക്ട് ഡയറക്ടർ ഡോ. കെ.എസ്. മുരളി, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ലിഡ ആന്റണി, ഫാർമസി കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിജി ജോസ്, ജനറൽ അഡ്മിനിസ്ട്രേഷൻ ചീഫ് സൂപ്പി കല്ലങ്കോടൻ, ഡിജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വോളണ്ടിയേഴ്സ് ലീഡ് മൊഹമ്മദ് ബഷീർ, ഓയിസ്ക കൽപ്പറ്റ ചാപ്റ്റർ പ്രതിനിധികൾ, കോളജ് എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ, നഴ്സിംഗ്, ഫാർമസി വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ഗാർഡന്റെ വിവിധ ഭാഗങ്ങളിൽ അപൂർവയിനം തൈകൾ നട്ടു.
മാനന്തവാടി: ദ്വാരക എയുപി സ്കൂളിൽ "വൈബ് വിത്ത് നേച്ചർ’ എന്ന പേരിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ "സേഫ് വിതിൻ’ പ്രോജക്ടിന്റെ ഭാഗമായ "ഉണർവ്’ മാനസികാരോഗ്യ പദ്ധതിക്കു വിദ്യാലയത്തിൽ തുടക്കമായി.
എക്സൈസ് വകുപ്പ്, ഗുരുകുലം കോളജ്, മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദിനാഘോഷം ഉദ്ഘാടനം എക്സൈസ് ഉദ്യോഗസ്ഥൻ അജയകുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി സിഎംസി അധ്യക്ഷത വഹിച്ചു സേഫ് വിതിൻ "പ്രോജക്ട് കോ ഓർഡിനേറ്റർ ഡെൽന മേരി ജയ്സണ്‍, ഗുരുകുലം കോളജ് പ്രിൻസിപ്പൽ ഷാജൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് പ്രകൃതിയുമായി കൂട്ടുകൂടാനും മാനസികോല്ലാസത്തിനും വിദ്യാലയ വളപ്പിൽ ’വെർട്ടിക്കൽ ഗാർഡൻ ആൻഡ എക്കോ ആർട്ട്’ പദ്ധതി പ്രാവർത്തികമാക്കുമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.
സുൽത്താൻ ബത്തേരി: മാർ ബസേലിയോസ് കോളജ് ഓഫ് എഡ്യൂക്കേഷന്റെയും മേരാ യുവ ഭാരതിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതി ക്വിസ് വേഴ്സിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, സെമിനാർ, വൃക്ഷത്തൈ നടൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
കോളജ് വൈസ് പ്രിൻസിപ്പൽ പി.സി. ചിത്തിര അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം കെ.എ. അഭിജിത്ത്, യുവസമിതി ജില്ലാ കണ്‍വീനർ ടി.ടി. അശ്വിൻ ജോസഫ് എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. യുവസമിതി ബത്തേരി മേഖലാ കണ്‍വീനർ എം.ആർ. രാഹുൽ രാജ് വിഷയാവതരണം നടത്തി.
കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്എസ്എസ് സിനി പോൾ, അസിസ്റ്റന്റ് പ്രഫസർമാരായ ബിനി മേരി മാത്യു, കെ.എ. സാനിബ്, പരിഷത്ത് ബത്തേരി മേഖലാ സെക്രട്ടറി എൻ.ടി. പ്രതാപൻ, യൂണിറ്റ് പ്രസിഡന്റ് ജോസ്, സ്റ്റുഡന്റ് പ്രോഗ്രാം കണ്‍വീനർ ബിയ ഏബ്രഹാം, യുവസമിതി അംഗം നീരജ സന്തോഷ്, സഞ്ജയ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
മാനന്തവാടി: സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, മാനന്തവാടി നഗരസഭ, എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം, സാമൂഹ്യ വനവത്കരണ വിഭാഗം, മാനന്തവാടി ബ്ലോക്ക് ഹരിത സമിതി എന്നിവരുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി.
വള്ളിയൂർക്കാവ് പുഴയോരത്ത് നടത്തിയ പരിപാടി വൃക്ഷത്തെ നട്ട് നഗരസ്ഥ ചെയർപെഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗണ്‍സിലർ ശരണ്യ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്ണ് സിന്ധു സെബാസ്റ്റ്യൻ, പി.വി. ജോർജ്, പി.വി.എസ്. മൂസ, ഏച്ചോം ഗോപി, ടി.സി. ജോസഫ്, കെ.എൻ. മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
മാനന്തവാടി: ഒഴക്കോടി നാഷണൽ എൽപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ നടത്തി. നഗരസഭ ചെയർപെഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.വി. ജോർജ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സണ്‍ സിന്ധു സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.വി.എസ്. മൂസ, ഷിബു കെ. ജോർജ്, കൗണ്‍സിലർമാരായ കെ.എം. ജോണി, പി.കെ. ഹംസ, എ. ബിജി, വി.പി. സബിത, കൗസല്യ അച്ചപ്പൻ, കൃഷിഅസിസ്റ്റന്റ് ഡയറക്ടർ കെ. വിനോദ്, കൃഷി ഓഫീസർ ശരണ്യ, റെജി വർഗീസ്, നാഷണൽ വായനശാല പ്രസിഡന്റ് കെ.എം. മത്തായി, സ്കൂൾ ഹെഡ്മാസ്റ്റർ സിജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. എസ്.ടി. ജോസ്, രാജേഷ് കുമാർ, ഷാന്റോ ലാൽ, അർജുൻ പി. ജോർജ് എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ: മുണ്ടേരി ജിവിഎച്ച്എസ് സിൽ സഞ്ജീവനി പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. ജില്ലാ ആയുർവേദ ആശുപത്രിയുടെയും എൻഎസ്എസ് യൂണിറ്റിന്റെയും സഹകരണത്തോടെ പദ്ധതിയിൽ ഔഷധസസ്യ ഉദ്യാന നിർമാണമാണ് മുഖ്യമായും നടത്തുന്നത്. പരിസ്ഥിതി ദിനാഘോഷം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രഷീല ഉദ്ഘാടനം ചെയ്തു.
ജി. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ. ആഷിക്, ഡോ. ബിജുല ബാലകൃഷ്ണൻ, ഡോ. മാനസി നന്പ്യാർ, ഡോ. അനു ജോസ് നിമിഷ, ഡോ. കെ.എ. ലിൻസിമോൾ, എം.പി. കൃഷ്ണപ്രിയ, സ്നേഹ സുധീർ, എം.എസ്. സജിത, കെ.ജെ. സുമീന, വോളണ്ടിയർ ലീഡർ നാജിയ നസ്റീൻ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡി. ദേവകൃഷ്ണൻ സംരംഭകത്വ ക്ലബ് കണ്‍വീനർ വിജോഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിന സെമിനാറും പ്രശ്നോത്തരി മത്സരവും നടത്തി.