x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ന്നം​പ​ള്ളി ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​യി


Published: June 10, 2026 04:02 AM IST | Updated: June 10, 2026 04:02 AM IST

ചേ​ന്നം​പ​ള്ളി ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട്

അ​ടൂ​ർ: കാ​യം​കു​ളം – പ​ത്ത​നാ​പു​രം – പു​ന​ലൂ​ർ പാ​ത​യി​ൽ ചേ​ന്നം​പ​ള്ളി ജം​ഗ്ഷ​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി.

റോ​ഡ​രി​കി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡി​ലേ​ക്കി​റ​ങ്ങി ന​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം അ​പ​ക​ട​സാ​ധ്യ​ത​യും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു സ​മീ​പ​ത്താ​ണ് വെ​ള്ള​ക്കെ​ട്ട്.

വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ വെ​ള്ളം തെ​റി​ച്ച് യാ​ത്ര​ക്കാ​രു​ടെ​യും സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വീ​ഴു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​പാ​ത​യി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി., സ്വ​കാ​ര്യ, ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്നു​മു​ണ്ട്.

റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഓ​ട​ക​ളി​ല്ലാ​ത്ത​തും റോ​ഡ​രി​കി​ൽ കാ​ട് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ടു​മൂ​ലം ഇ​ഴ​ജ​ന്തു ശ​ല്യ​വും നാ​യ​ശ​ല്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും റോ​ഡ​രി​കി​ലെ കാ​ട് നീ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up