x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യുടെ 47,000 രൂ​പ ത​ട്ടി​യെ​ടു​ത്തു


Published: June 10, 2026 04:39 AM IST | Updated: June 10, 2026 04:39 AM IST

വൈ​പ്പി​ൻ: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന വ്യാ​ജ​രേ​ഖ ച​മ​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ യു​വാ​വ് ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യി​ൽ നി​ന്ന് 47,092 രൂ​പ ത​ട്ടി​യെ​ടു​ത്തു. ചെ​റാ​യി ര​ക്തേ​ശ്വ​രി ഭാ​ഗ​ത്തു​ള്ള യു​വ​തി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത മു​ന​ന്പം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി ശ്രീ​രാ​ജ് ഷി​ബു എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ആ​ണെ​ന്ന് പ​റ​ഞ്ഞ് സ​ർ​ക്കാ​ർ മു​ദ്ര​യു​ള്ള രേ​ഖ​ക​ളും വ്യാ​ജ സ​ർ​ക്കു​ല​റും സ​ർ​ക്കാ​ർ ഇ-​മെ​യി​ൽ ഐ​ഡി എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​ജ​ ഐ​ഡി​യും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി യു​വ​തി​യെ തട്ടി പ്പിനിരയാക്കിയത്.

ബ്ലോ​ക്ക് റി​സോ​ഴ്സ​സ് സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള സ​ർ​ക്കാ​ർ സ്കൂ​ളി​ൽ സൂ​പ്ര​ണ്ട് ക്വാ​ട്ട​യി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്താ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഇ​തു വി​ശ്വ​സി​ച്ച യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ​യും സ​ഹോ​ദ​രി​യു​ടെ​യും ഗൂ​ഗി​ൾ​ പേ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ പി​ന്നീ​ട് ജോ​ലി ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ പ​ണം തി​രി​കെ ചോ​ദി​ച്ചു. ഇ​തു ന​ൽ​കാ​തെ വ​ന്ന​തോ​ടെ​ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up