x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ്


Published: June 10, 2026 01:40 AM IST | Updated: June 10, 2026 01:40 AM IST

പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തി​നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ടി.​വി. റോ​ഷ് അ​റി​യി​ച്ചു. വീ​ടി​നു​ചു​റ്റും കൊ​തു​ക് വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കാ​നും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു​മാ​ലി​ന്യ​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ് എ​ലി​ശ​ല്യ​മു​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം.

പൊ​തു​ജ​ന​ങ്ങ​ൾ പ​രി​സ​ര- വ്യ​ക്തി- ആ​ഹാ​ര ശു​ചി​ത്വ​വും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. മ​ഴ​വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം കൊ​തു​കു​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, മ​ല​ന്പ​നി എ​ന്നി​വ​യ്ക്കും കെ​ട്ടി​കി​ട​ക്കു​ന്ന വെ​ള്ള​വു​മാ​യു​ള്ള സ​ന്പ​ർ​ക്കം ജ​ന്തു​ജ​ന്യ​രോ​ഗ​മാ​യ എ​ലി​പ്പ​നി​ക്കും വ​ഴി​യൊ​രു​ക്കും.

ആ​ഹാ​ര​വും കു​ടി​വെ​ള്ള​വും മ​ലി​ന​മാ​വു​ന്ന​ത് വ​ഴി ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ വ​യ​റി​ള​ക്കം, ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ എ​ന്നി​വ മൂ​ല​മു​ള്ള മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ് എ​ന്നി​വ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക, ന​ന്നാ​യി പാ​കം ചെ​യ്ത ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ മാ​ത്രം ക​ഴി​ക്കു​ക, ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ എ​പ്പോ​ഴും അ​ട​ച്ചു​സൂ​ക്ഷി​ക്കു​ക, വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ ഇ​ത്ത​രം രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താം. വ​യ​റി​ള​ക്ക​മു​ണ്ടാ​യാ​ൽ നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​നാ​യി ഒ​ആ​ർ​എ​സ് ലാ​യ​നി, ക​രി​ക്കി​ൻ വെ​ള്ളം, ക​ഞ്ഞി​വെ​ള്ളം തു​ട​ങ്ങി​യ​വ രോ​ഗി​ക്ക് ന​ൽ​ക​ണം.

അ​ഞ്ച് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ വീ​ട്ടി​ൽ ഉ​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ഒ​രു പാ​ക്ക​റ്റ് ഒ​ആ​ർ​എ​സ് വീ​ട്ടി​ൽ ക​രു​തേ​ണ്ട​താ​ണ്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​വും അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham Local news Health department monsoon diseases

Recent News

Corehub Up