കട്ടപ്പന: നഗരത്തിലെ പ്രധാനപാതയായ ഇടുക്കിക്കവല- പള്ളിക്കവല ബൈപാസ് റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായെങ്കിലും ഇരുവശങ്ങളിലെയും കട്ടിംഗ് വാഹനങ്ങള്‍ക്കു ഭീഷണിയാകുന്നു. തിരക്കേറിയ പാതയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്.
കൂടാതെ ഇരുവശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കു വാഹനങ്ങള്‍ എത്തിച്ചേരാനും ബുദ്ധിമുട്ടുന്നു. ഇരുവശങ്ങളിലും അരയടിയോളം താഴ്ചയുണ്ട്. കോണ്‍ക്രീറ്റ് ചെയ്ത് ഐറിഷ് ഓടകള്‍ നിര്‍മിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാകു.
റോഡരികില്‍ വര്‍ക്ക്ഷോപ്പുകളും വാഹന വില്‍പ്പന കേന്ദ്രങ്ങളുമാണ് കൂടുതലായി പ്രവര്‍ത്തിക്കുന്നത്.
ഇവിടങ്ങളിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചിലര്‍ താത്കാലിക ക്രമീകരണമൊരുക്കിയിട്ടുണ്ട്. കാലവര്‍ഷത്തില്‍ പലസ്ഥലങ്ങളിലും ചെളിക്കുണ്ട് രൂപപ്പെട്ടിരിക്കുകയാണ്. കട്ടിംഗിൽനിന്ന് ടയറുകള്‍ തെന്നിമാറി വാഹനങ്ങളുടെ അടിവശം തട്ടി കേടുപാട് സംഭവിക്കുന്നതായും ഡ്രൈവര്‍മാര്‍ പറയുന്നു.
Tags : Nattuvishesham Local news bypass Cutting A threat to vehicles