കറിക്കാട്ടൂർ: സെന്റ് തോമസ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനവും ജൂബിലി മെമ്മോറിയൽ നിർമിതികളുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. കോർപറേറ്റ് മാനേജർ ഫാ. ജോബി മൂലയിൽ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഫാ. ജോസ് പുത്തൻചിറ ആമുഖപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, പ്രഫ. റോണി കെ. ബേബി എംഎൽഎ, മണിമല പഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ഏറത്തേടം, ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ്, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റസ് പ്രിയ ടി. ജോസഫ് തുടിയൻപ്ലാക്കൽ, ചങ്ങനാശേരി എസ്എച്ച് കോൺവെന്റ് വികാർ പ്രൊവിൻഷ്യാൾ സിസ്റ്റർ ഫിലോ ജോസ് എസ്എച്ച്, ജൂബിലി ജനറൽ കൺവീനർ ജിജോ തോമസ്, പിടിഎ പ്രസിഡന്റ് ടോംസി ഞള്ളിയിൽ, അധ്യാപക പ്രതിനിധി ജോജോ ജോസ് എന്നിവർ പ്രസംഗിക്കും.