x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്ക​ല്ലി​ന് ക്ഷാ​മം; തൃ​ക്ക​ണ്ണാ​ട് ക​ട​ൽ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം നി​ല​ച്ചു


Published: June 10, 2026 03:10 AM IST | Updated: June 10, 2026 03:10 AM IST

ഉ​ദു​മ: ആ​വ​ശ്യ​മാ​യ വ​ലി​പ്പ​ത്തി​ലു​ള്ള ക​രി​ങ്ക​ല്ല് കി​ട്ടാ​താ​യ​തോ​ടെ തൃ​ക്ക​ണ്ണാ​ട് തീ​ര​ത്ത് ക​ട​ൽ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം നി​ല​ച്ചു. ര​ണ്ടാ​ഴ്ച മു​മ്പ് ഇ​റ​ക്കി​യ ഏ​താ​നും ലോ​ഡ് ക​രി​ങ്ക​ല്ലു മാ​ത്രം ഇ​പ്പോ​ൾ തീ​ര​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഒ​രു ഭാ​ഗ​ത്ത് ക​ട​ൽ​ഭി​ത്തി​യു​ടെ അ​ടി​ത്ത​റ നി​ർ​മി​ക്കാ​നാ​യി ചാ​ലെ​ടു​ത്തി​ട്ടു​മു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ക​ന​ത്താ​ൽ ഇ​തെ​ല്ലാം ത​ട്ടി​ത്തെ​റി​പ്പി​ച്ചു​കൊ​ണ്ട് ക​ട​ൽ ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.

ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന​പാ​ത​യു​ടെ തൊ​ട്ട​ടു​ത്തു​വ​രെ ക​ട​ൽ ഇ​ര​മ്പി​യെ​ത്തി​യ​പ്പേോ​ൾ അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് തീ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശാ​ശ്വ​ത​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​ണ്. ഇ​വി​ടെ ചെ​ല്ലാ​നം മാ​തൃ​ക​യി​ൽ ടെ​ട്രാ​പോ​ഡ് ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ​ര​ക്കേ ഉ​യ​ർ​ന്ന​തെ​ങ്കി​ലും വ​ലി​പ്പ​മേ​റി​യ ക​രി​ങ്ക​ല്ലു​കൊ​ണ്ട് ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​നാ​ണ് ഒ​ടു​വി​ൽ സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​തി​നു​വേ​ണ്ടി 50 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.

പ​ക്ഷേ പ​ദ്ധ​തി ത​യാ​റാ​ക്കി ടെ​ൻ​ഡ​റാ​യ​പ്പോ​ഴേ​ക്കും വീ​ണ്ടും മ​ഴ​ക്കാ​ലം തു​ട​ങ്ങാ​റാ​യി. ഒ​ടു​വി​ൽ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ക​രി​ങ്ക​ല്ലി​ന് ക്ഷാ​മം വ​ന്ന​ത്.
ര​ണ്ടാ​ഴ്ച മു​മ്പ് ക​രി​ങ്ക​ല്ലു​മാ​യെ​ത്തി​യ ലോ​റി​ക​ളും ക​ട​ൽ​ഭി​ത്തി​ക്കു വേ​ണ്ടി ചാ​ലെ​ടു​ക്കാ​നെ​ത്തി​യ ജെ​സി​ബി​യും വ​ന്ന വ​ഴി ഇ​പ്പോ​ൾ ചാ​ലു​കീ​റി​യ​തു​പോ​ലെ കി​ട​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ ഓ​വു​ചാ​ലി​ൽ നി​ന്നു​ള്ള മ​ഴ​വെ​ള്ളം ഈ ​ചാ​ലു​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ലി​ലേ​ക്കൊ​ഴു​കു​ന്ന​ത്. ക​ട​ലേ​റ്റം തു​ട​ങ്ങി​യാ​ൽ പെ​ട്ടെ​ന്നു​ത​ന്നെ ഇ​തേ ചാ​ലു​ക​ളി​ലൂ​ടെ ക​ട​ൽ​വെ​ള്ളം സം​സ്ഥാ​ന​പാ​ത​യി​ലേ​ക്കെ​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​സ്ഥാ​ന​പാ​ത​യും ക​ട​ലും ത​മ്മി​ലു​ള്ള ദൂ​രം ഇ​പ്പോ​ൾ​ത്ത​ന്നെ 35 മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്.

വ​ലി​യ ക​രി​ങ്ക​ല്ല് കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ സാ​ധാ​ര​ണ ചെ​റി​യ ക​രി​ങ്ക​ല്ലു​ക​ൾ ഇ​റ​ക്കി ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കാ​മെ​ന്ന നി​ർ​ദേ​ശം ഒ​രു​ഭാ​ഗ​ത്തു​നി​ന്ന് ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് എ​ളു​പ്പ​ത്തി​ൽ ത​ക​രു​മെ​ന്നും വീ​ണ്ടും ല​ക്ഷ​ങ്ങ​ൾ ക​ട​ലി​ൽ ക​ല​ക്കു​ന്ന​തി​ന് തു​ല്യ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നേ​ര​ത്തേ ഇ​വി​ടെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ജി​യോ​ബാ​ഗ് ക​ട​ൽ​ഭി​ത്തി ഒ​രു വ​ർ​ഷ​ത്തി​ന​കം ക​ട​ലേ​റ്റ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു.

 

Tags : Nattuvishesham Local news Karinkallin shortage construction halted

Recent News

Corehub Up