പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ദ്വൈവാർഷിക കൗൺസിൽ യോഗവും, മരണപ്പെട്ട മൂന്നു വ്യാപാരി കുടുംബങ്ങൾക്കുള്ള വി- സപ്പോർട്ട് വ്യാപാരി സുരക്ഷാ പദ്ധതി ധനസഹായ വിതരണവും നടത്തി.
ടോപ് ഇൻ ടൗണിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിലിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെറിഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് വാർഷിക റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ.കെ. ഹരിദാസ് വാർഷിക വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ ഭാരവാഹികളായ മുസ്തഫ മുളയങ്കാവ്, ടി.പി. ഷക്കീർ, ടി. രമേഷ് ബേബി, ടി.പി. സക്കറിയ, സി.വി. ജെയിംസ്, കെ. ചന്ദ്രൻ, ഷെയ്ക്ക് ചിന്നാവ, വി. പ്രജിത്ത്, എം.പി.എം. മുസ്തഫ, സുന്ദർരാജ് കോങ്ങാട്, അരവിന്ദൻ തിരുവാഴിയോട്, എം.എസ്. സിറാജ്, പി. ബാലമുരളി, സതീഷ് മുതലമട, രാജേഷ് കൊല്ലങ്കോട്, പ്രകാശൻ മുടപ്പല്ലൂർ, ഷമീർ മണ്ണാർക്കാട്, ഷിഹാബുദ്ദീൻ, വി.എസ്. സന്ധ്യ, ശാന്തി പ്രവീൺ, ബാസിത് മുസ്ലിം എന്നിവർ പ്രസംഗിച്ചു.