കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരേ എല്‍ഡിഎഫ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
പഞ്ചായത്തിലെ സിഡിഎസ് ഭരണസമിതിയിലേക്ക് അഞ്ച് വനിതാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ എല്‍ഡിഎഫിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നും പഞ്ചായത്ത് ഭരണസമിതി തൊഴിലുറപ്പ് വിഹിതം നഷ്ടപ്പെടുത്തിയെന്നും സമരക്കാര്‍ ആരോപിച്ചു.
തേവര്‍മല-ഇരുള്‍ക്കുന്ന് പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ ടി.സി വാസു ഉദ്ഘാടനം ചെയ്തു. നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു.
സി.പി. നിസാര്‍, കെ.വി. സെബാസ്റ്റ്യന്‍, കരീം പതുപ്പാടി, കെ.ആര്. ബിജു, എന്‍. രവി, മദാരി ജൂബൈരിയ, പഞ്ചായത്ത് അംഗങ്ങളായ പി.സി.തോമസ്, കെ.ടി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ കെ.സി. ലെനിന്, എന്‍. അഖില്‍,അയ്യുബ് കാറ്റാടി, സൗമ്യ പ്രജീഷ്, ശ്രീജില ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.