x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​ജ​ന​ത്തെ വ​ല​ച്ച് മം​ഗ​ല​ത്തെ പോ​സ്റ്റ്ഓ​ഫീ​സ് മാ​റ്റം


Published: June 10, 2026 01:42 AM IST | Updated: June 10, 2026 01:42 AM IST

വ​ട​ക്ക​ഞ്ചേ​രി: ജ​ന​ങ്ങ​ളെ വ​ല​ച്ച് അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്തെ പോ​സ്റ്റോ​ഫീ​സ്. അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം കൊ​ല്ല​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​ബ് പോ​സ്റ്റോ​ഫീ​സാ​ണ് ഇ​പ്പോ​ൾ കി​ഴ​ക്കേ​ത്ത​റ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ള്ള​ത്.

ബ​സു​ക​ൾ​ക്ക് സ്റ്റോ​പ്പ് പോ​ലു​മി​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​മാ​ണി​ത്. കൊ​ല്ല​ത്ത​റ​യി​ൽ ദേ​ശീ​യ​പാ​ത​യു​ടെ പാ​ല​ക്കാ​ട് ലൈ​നി​ലാ​യി​രു​ന്ന പോ​സ്റ്റ് ഓ​ഫീ​സ് ഇ​പ്പോ​ൾ ദൂ​രെ മാ​റി ദേ​ശീ​യ​പാ​ത​യു​ടെ തൃ​ശൂ​ർ ലൈ​നി​ലേ​ക്ക് മാ​റി​യ​തോ​ടെ പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്താ​ൻ ജ​ന​ങ്ങ​ൾ ഏ​റെ അ​ല​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

12 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ ആ​ശ്ര​യി​ക്കു​ന്ന പോ​സ്റ്റ് ഓ​ഫീ​സാ​ണി​ത്. ആ​ളു​ക​ൾ​ക്ക് പാ​ല​ക്കാ​ട് ലൈ​നി​ലെ കൊ​ല്ല​ത്ത​റ​യി​ൽ എ​ത്താ​നാ​യി​രു​ന്നു സൗ​ക​ര്യം.
നേ​ര​ത്തെ അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പോ​സ്റ്റോ​ഫീ​സ് പി​ന്നീ​ട് കൊ​ല്ല​ത്ത​റ​യി​ലേ​ക്ക് മാ​റ്റി. അ​വി​ടെ​നി​ന്നു​മാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും മാ​റ്റ​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

ആ​ളു​ക​ൾ​ക്ക് ഇ​പ്പോ​ൾ പോ​സ്റ്റ് ഓ​ഫീ​സി​ൽ പോ​ക​ണ​മെ​ങ്കി​ൽ മം​ഗ​ല​ത്ത് എ​ത്തി അ​വി​ടെ നി​ന്നും അ​ണ​ക്ക​പ്പാ​റ പോ​യി യു​ടേ​ൺ തി​രി​ഞ്ഞ് കി​ലോ​മീ​റ്റ​ർ താ​ണ്ടി വേ​ണം കി​ഴ​ക്കേ​ത്ത​റ​യി​ലേ​ക്ക് മാ​റ്റി​യ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് എ​ത്താ​ൻ.

കാ​ൽ​ന​ട​യാ​യി വ​രു​ന്ന​വ​ർ ഏ​റെ ദൂ​രം ന​ട​ന്ന് ദേ​ശീ​യ​പാ​ത മു​റി​ച്ച് ക​ട​ക്ക​ണം. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.  ആ​ളു​ക​ൾ​ക്ക് വ​ന്നു പോ​കു​ന്ന​തി​നു സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്ത് പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Nattuvishesham Local news Mangalam Post Office

Recent News

Corehub Up