തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളജ് ഓഫ് കംപ്യൂട്ടര്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ സമാപിച്ചു. കോളജ് മാനേജര്‍ ഫാ. ജോസ് കടുവനാല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. ജിന്‍സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഐടി, ഹെല്‍ത്ത്കെയര്‍, ബിപിഒ, ടെക്നോളജി മേഖലകളിലെ 16 പ്രമുഖ കമ്പനികള്‍ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500ലധികം വിദ്യാരഥികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു.
അക്സഞ്ചര്, ടെക് മഹീന്ദ്ര, എസ്എല്‍ബി സൊല്യൂഷന്‍സ്,ഫസ്റ്റ് സോഴ്സ്, ടെലിപെര്‍ഫോമന്‍സ്,ഒമേഗ ഹെല്‍ത്ത്കെയര്‍, ഇന്റലിപാത്ത്,സജിലിറ്റി തുടങ്ങിയ കമ്പനികളുടെ എച്ച്ആര്‍ പ്രതിനിധികള്‍ നേരിട്ട് അഭിമുഖം നടത്തി.തൊഴിലവസരങ്ങള്‍ അറിയുന്നതിനൊപ്പം വ്യവസായ വിദഗ്ധരുമായി സംവദിക്കുന്നതിനും കരിയര്‍ മാര്‍ഗനിര്‍ദേശം ലഭിക്കുന്നതിനും ജോബ് ഫെയറിലൂടെ വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞു.
ടാലന്റും അവസരവും തമ്മില്‍ പാലം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.
Tags : Nattuvishesham Local news Mega Job Fair