പെരുവന്താനം: സെന്റ് ആന്റണീസ് കോളജും വിജ്ഞാനകേരളം ഇടുക്കി ജില്ലയും കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനും അഴുത ബ്ലോക്ക് പഞ്ചായത്തും കെ-ഡിസ്കും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ "2കെ26' 14ന് രാവിലെ ഒൻപതു മതൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ നടക്കും. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസിന്റെ അധ്യക്ഷതയിൽ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. വിജ്ഞാനകേരളം ഡിഎംസി എം.കെ. റോബിൻ മുഖ്യപ്രഭാഷണം നടത്തും.
കുടുംബശ്രീ ഡിഎംസി എ. മണികണ്ഠൻ, കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി റ്റിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ പി.ആർ. രതീഷ്, ബോബി കെ. മാത്യു, സുപർണ രാജു, പ്ലേസ്മെന്റ് സെൽ കോ-ഓർഡിനേറ്റർമാരായ സജി സക്കറിയാസ്, നൈസ് ജോസ്, പി. അനുരാഗ്, അഞ്ജലി ആർ. നായർ, ജിനു തോമസ്, അശ്വനി ജെയിസി എന്നിവർ പ്രസംഗി ക്കും.
ഇന്ത്യയിലെ അൻപതിലധികം പ്രമുഖ കമ്പനികൾ ജോബ് ഫെയറിലെത്തും. ബാങ്കിംഗ്, ഇൻഷ്വറൻസ്, ഐടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, ഗാർമെന്റ്സ് ഉൾപ്പെടെയുള്ള കമ്പനികൾ വാഗ്ദാനം ചെയ്യുന്ന രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ജോബ് ഫെയറിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. ഡിഗ്രി അവസാനവർഷ വിദ്യാർഥികൾക്കും പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കും തൊഴിലവസരങ്ങൾ ഉണ്ടാകും. ഒരു ഉദ്യോഗാർഥിക്ക് 10 കമ്പനികളിൽ അഭിമുഖത്തിന് അവസരമുണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9562581191, 8281065213.