ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഡീന്‍ കുര്യാക്കോസ് എംപി ഏര്‍പ്പെടുത്തിയ എക്സലൻസ് അവാര്‍ഡ് വിതരണം മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യു
കോതമംഗലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കായി ഡീന്‍ കുര്യാക്കോസ് എംപി നല്കുന്ന എക്സലൻസ് അവാര്‍ഡുകൾ സമ്മാനിച്ചു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ ഇന്ത്യയിൽ ഒന്നാമതെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നം ഉന്നത വിദ്യാഭ്യാസമടക്കം വിവിധ മേഖലകളില്‍ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് ജോര്‍ജ് കുളങ്ങര, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ഷെമീര്‍ പനയ്ക്കന്‍, എ.ജി. ജോര്‍ജ്, കെ.പി. ബാബു, അബു മൊയ്തീന്, എം.എസ്. എല്‍ദോസ്, പി.കെ. മൊയ്തു, ജോമി തെക്കേക്കര തുടങ്ങിയവരും പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam