x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി സം​ര​ക്ഷ​ണം പൂ​ർ​ണ​മാ​കു​ന്ന​ത് തൈ​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്പോ​ൾ കൂ​ടി​യാ​ണ്: ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്


Published: June 9, 2026 08:11 AM IST | Updated: June 9, 2026 08:11 AM IST

മാ​ന​ന്ത​വാ​ടി: പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​ൻ ഓ​രോ മ​നു​ഷ്യ​രും പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണെ​ന്നും പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ന്ന​ത് പി​രി​സ്ഥി​തി​ദി​നാ​ച​ര​ണ​ത്തി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങ​രു​തെ​ന്നും ബ​ത്തേ​രി ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്.

മു​ൻ ത​ല​മു​റ ന​ട്ടു​വ​ള​ർ​ത്തി​യ വൃ​ക്ഷ​ങ്ങ​ളു​ടെ ത​ണ​ലി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്നും മ​ല​ങ്ക​ര കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ സ​ഭാ​ത​ല സ​മി​തി മാ​ന​ന്ത​വാ​ടി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ ഗ്ലോ​ബ​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മ​ല​ങ്ക​ര കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ ചെ​യ്യു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​പ​ര​മാ​ണെ​ന്നും സ​ഹ​ജീ​വി​ക​ളെ സ്നേ​ഹി​ക്കു​ന്ന​തി​ന് തു​ല്ല്യ​മാ​ണ് ഒ​രു തൈ ​ന​ട്ട് വ​ള​ർ​ത്തു​ന്ന​തി​ലൂ​ടെ പ്ര​ക​ട​മാ​വു​ന്ന​തെ​ന്നും എം​സി​എ സ​ഭാ​ത​ല​സ​മി​തി ഇ​ന്ത്യ​യൊ​ട്ടാ​കെ ചെ​യ്യു​ന്ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. സ​ഭാ​ത​ല സ​മി​തി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ര​ഞ്ഞെ​ടു​ത്ത 100 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് 500 ഹൈ​ബ്രീ​ഡ് തെ​ങ്ങി​ൻ തൈ​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും തെ​ങ്ങി​ൻ തൈ​ക​ൾ ന​ല്കി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ബ​ത്തേ​രി രൂ​പ​താ സ്പി​രി​ച്ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് മ​ലേ​പ​റ​ന്പി​ൽ, ഫാ. ​വ​ർ​ഗീ​സ് മ​റ്റ​മ​ന, ഫാ. ​തോ​മ​സ് തു​ണ്ടി​യി​ൽ, സ​ഭാ​ത​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കൊ​യി​ലേ​രി, ബ​ത്തേ​രി രൂ​പ​ത പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ഏ​ബ്രാ​ഹം, ലാ​ലി ജോ​സ്, ചാ​ക്കോ ന​രി​മ​റ്റ​ത്തി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബേ​ബി നീ​ർ​ക്കു​ഴി, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സ​ബി​ത ഷെ​റി, മാ​ന​ന്ത​വാ​ടി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​യിം തെ​ങ്ങും​തോ​ട്ടം, സ​ൽ​ജു ജോ​ബ്, ഷി​ന്ദു ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ന​വാ​ഗ​ത​രാ​യ എം​സി​എ അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

 

Tags : nattu vishesham Nature conservation saplings are protected

Recent News

Corehub Up