x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട​യി​ലെ വി​ട​വ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി


Published: June 10, 2026 04:01 AM IST | Updated: June 10, 2026 04:01 AM IST

അ​ടൂ​ർ: ഓ​ട​യു​ടെ മൂ​ടി​ക​ൾ​ക്കി​ട​യി​ലെ വി​ട​വ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. പ​റ​ക്കോ​ട് സ്കൂ​ൾ ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​നോ​ടു ചേ​ർ​ന്നാ​ണ് ഓ​ട​യു​ടെ വി​ട​വ്. ര​ണ്ട് മൂ​ടി​ക​ൾ​ക്കി​ട​യി​ലെ വി​ട​വ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്കാ​റു​മി​ല്ല.

സ്കൂ​ൾ തു​റ​ന്ന​തോ​ടെ ബ​സ് സ്റ്റോ​പ്പി​ൽ കു​ട്ടി​ക​ളു​ടെ​യും തി​ര​ക്കു​ണ്ട്. മു​ൻ​പ് പ​ല​ത​വ​ണ ഇ​വി​ടെ കു​ട്ടി​ക​ളു​ടെ കാ​ൽ സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ബ​സ് ഇ​റ​ങ്ങു​ന്ന​വ​രും ക​യ​റു​ന്ന​വ​രും ഈ ​വി​ട​വ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്നി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഈ ​ഭാ​ഗ​ത്ത് വെ​ളി​ച്ച​ക്കു​റ​വു​ള്ള​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യും ഇ​ര​ട്ടി​യാ​ണ്. ഓ​ട​യു​ടെ സ്ലാ​ബു​ക​ളു​ടെ അ​ക​ലം ക​ണ​ക്കാ​ക്കി കൃ​ത്യ​മാ​ക്കി ഉ​റ​പ്പി​ക്കാ​ത്ത​താ​ണ് പ്ര​ശ്നം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up