പാലക്കാട്: കുട്ടികളെ ലൈംഗീകമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഓണ്‍ലൈൻവഴി കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ നടത്തിയ പി- ഹണ്ട് പരിശോധനയിൽ ജില്ലയിൽ 19 കേസുകൾ രജിസ്റ്റർ ചെയ്തു.
20 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ഡൗണ്‍ലോഡ് ചെയ്യുക, സൂക്ഷിക്കുക, പങ്കുവയ്ക്കുക എന്നീ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ നിരീക്ഷിക്കുമെന്ന് സൈബർ പോലീസ് അറിയിച്ചു.
വിവര സാങ്കേതികവിദ്യാനിയമവും പോക്സോ നിയമവും ഉൾപ്പെടെയുള്ള വകുപ്പുകൾ ഇത്തരക്കാർക്കെതിരെ ചുമത്തും. ജില്ലാ പോലീസ് മേധാവി അജിത്കുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി മണി, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. നിപുണ്‍ ശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags : Nattuvishesham Local news Operation P-Hunt