പയ്യന്നൂര്‍: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 309 കുട്ടികളെയും നൂറ് ശതമാനം വിജയം നേടിയ ഏഴ് സ്കൂളുകളെയും മുഴുവന്‍ മാര്‍ക്കു നേടിയ പി. മേഘ, അമേയ സുരേഷ് എന്നീ കുട്ടികളെയും പയ്യന്നൂര്‍ നഗരസഭ തിളക്കം 2026 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനുമോദിച്ചു.
ജില്ലാ കളക്ടര്‍ പി. വിഷ്ണു രാജ് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി.
പയ്യന്നൂര്‍ നഗരസഭ നഗരസഭ ചെയര്പേഴ്സന്ൺ സരിന് ശശി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ പി. ശ്യാമള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. രാമകൃഷ്ണന്, സീമ, ടി.വി. ഷീബ, വി.പി. മോഹനന്, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി അനീഷ് അരവിന്ദ്, എഇഒ ഡോ. കെ.കെ.പി. സംഗീത, എം. പ്രദീപന്, പ്രിന്‍സിപ്പൽ കെ. ജയചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local news Payyannur Nagara Sabha Thilakkam 2026