കൽപ്പറ്റ: ഗോവയിൽ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ നേടിയ വൈത്തിരി സ്വദേശി ജോഷി ക്രിസ്റ്റിയെ വയനാട് ചേംബർ ഓഫ് കൊമേഴ്സ് ആദരിച്ചു. ചേംബർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ജോണി പാറ്റാനി പൊന്നാട അണിയിച്ചു.
ഫാ. വർഗീസ് മറ്റമന, ഒ.എ. വീരേന്ദ്രകുമാർ, ഇ.പി. മോഹൻദാസ്, അബ്ദുൾ മനാഫ്, കെ.എ. വർഗീസ്, ജോസഫ് കപ്യാരുമല, മോഹനൻ ചന്ദ്രഗിരി, ഡോ.വി.ജെ. സെബാസ്റ്റ്യൻ, പ്രിയേഷ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Pentathlon medalist