കുമളി: ലോക സമുദ്രദിനത്തോടനുബന്ധിച്ച് വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്എസ്എസിലെ എന്‍സിസി കേഡറ്റുകള്‍ സ്കൂളിനു സമീപത്തുള്ള ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്തു.
ജലാശയങ്ങള്‍ മാലിന്യ മുക്തമാക്കുക, ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി എന്‍സിസി ആരംഭിച്ച ദേശീയ കാമ്പയിന് പുനീത് സാഗര്‍ അഭിയാന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് ദീപ സിറിയക്, പിടിഎ പ്രസിഡന്റ് ജോര്‍ജ് കണിപ്പറമ്പില്‍, എന്‍.ഒ. ജോസഫ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local news Pollution