x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ജേ​ർ​ണ​ലി​സ്റ്റ് വോ​ളി : ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് കി​രീ​ടം നി​ല​നി​ർ​ത്തി


Published: June 10, 2026 02:15 AM IST | Updated: June 10, 2026 02:15 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ്ര​സ്ക്ല​ബ് തു​ള​സി ഭാ​സ്ക​ര​ൻ സ്മാ​ര​ക ആ​സ്റ്റ​ർ മിം​സ് ഏ​ഴാ​മ​ത് സം​സ്ഥാ​ന ജേ​ർ​ണ​ലി​സ്റ്റ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് - കെ​യു​ഡ​ബ്ല്യു​ജെ​യെ കീ​ഴ​ട​ക്കി വീ​ണ്ടും ജേ​താ​ക്ക​ളാ​യി.

കോ​ഴി​ക്കോ​ട് പ്ര​സ് ക്ല​ബ് മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ സ​മ്മാ​നി​ച്ചു. മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള വി​ക്ട​ർ ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ഷാ​ജി പേ​രാ​വൂ​രി​നും ഓ​ൾ​റൗ​ണ്ട് മി​ക​വി​ന് ഷ​മീ​ർ ഊ​ർ​പ്പ​ള്ളി​ക്കും (ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് ) എം​എ​ൽ​എ മെ​ഡ​ലും പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​വും സ​മ്മാ​നി​ച്ചു.

പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ പി. ​നി​ധി​ൻ രാ​ജും സം​ഘ​വു​മ​ട​ങ്ങി​യ ടീം ​യു​വ​ജ​ന സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ ടീ​മി​നെ തോ​ല്പി​ച്ച് കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ഖി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, വി​ജി​ൽ മോ​ഹ​ൻ, മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, വൈ​ഷ്ണ​വ് , സി.​കെ. മു​ഹ​മ്മ​ദ​ലി, അ​നു​രാ​ഗ്, സാ​ഗ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​ണ്ണൂ​രി​ന്‍റെ സ​മ​ര യൗ​വ​ന​ങ്ങ​ളോ​ടാ​ണ് പോ​ലീ​സ് മേ​ധാ​വി​യും സം​ഘ​വും എ​റ്റു​മു​ട്ടി​യ​ത്.

Tags : Nattuvishesham Local news State Journalist Volley Kannur Press Club

Recent News

Corehub Up