x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാമ്പ് ഒരു അപകടക്കെണി


Published: February 18, 2026 12:03 AM IST | Updated: February 18, 2026 12:03 AM IST

റോ​ഡി​ന്‍റെ ഉ​യ​രം കൂ​ട്ടിയതിനാൽ കു​ത്ത​നെയായ റാ​മ്പ്.

ച​മ്പ​ക്കു​ളം: നെ​ടു​മു​ടി മ​ഠ​ത്തി​ൽ മു​ല്ലാ​ക്ക​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ നി​ല​ത്തി​ൽ കൊ​യ്ത്ത് യ​ന്ത്രം ഇ​റ​ക്കാ​ൻ വേ​ണ്ടി നി​ർ​മിച്ച റാം​മ്പ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഇ​വി​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റാം​മ്പ് പ​ട​ഹാ​രം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തോ​ട​നു ബ​ന്ധി​ച്ച് പു​ന​ർ​നി​ർ​മിച്ച​താ​ണ് അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തെ റോ​ഡി​ന്‍റെ ഉ​യ​രം കൂ​ടി​യ​തും റാ​മ്പ് കു​ത്ത​നെ ആ​യ​തു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​വ​ർ​ഷ​ത്തെ വി​ള​വെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കു​മ്പോ​ഴും റാം​മ്പി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് എ​ട്ട് ഏ​ക്ക​റി​ല​ധി​കം നി​ല​ത്തി​ലെ കൊ​യ്ത്തി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

റോ​ഡ് നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റാം​മ്പ് പു​ന​ർ​നി​ർ​മിക്കേ​ണ്ടി വ​ന്ന​ത്. സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഇ​ത് നി​ർ​മിക്കു​ന്ന​തി​ന്ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാറാ​ണ്.

റാം​മ്പി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ പാ​ട​ശേ​ഖ​രസ​മി​തി​ക്ക് സാ​മ്പ​ത്തി​കശേ​ഷി ഇ​ല്ലാ​ത്ത​തി​നാ​ലും റോ​ഡ് നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റാം​മ്പ് രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത് ക​രാ​റു​കാ​ർ ആ​യ​തി​നാ​ലും അ​പ​ക​ട​ര​ഹി​ത​മാ​യി കൊ​യ്ത്ത് യ​ന്ത്രം കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ക്കാ​ൻ സൗ​ക​ര്യം ല​ഭി​ക്കും വി​ധം റാം​മ്പ് പു​ന​ർ​നി​ർ​മിച്ച് ന​ല്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags : danger trap nattuvishesham local news

Recent News

Corehub Up