മൂവാറ്റുപുഴ പിഒ ജംഗ്ഷനിലെ സത്രം കോപ്ലക്സ്, ബ്ലഡ് ബാങ്ക് കോംപ്ലക്സ് എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യം ഓടിയിലൂടെ ഒഴുകുന്നു.
മൂവാറ്റുപുഴ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ശുചിമുറി മാലിന്യം റോഡിലൂടെ ഒഴുകുന്നതായി പരാതി. പിഒ ജംഗ്ഷനിലെ സത്രം കോപ്ലക്സ്, ബ്ലഡ് ബാങ്ക് കോംപ്ലക്സ് എന്നിവിടങ്ങളിലെ ശുചിമുറിയില്‍ നിന്നുള്ള പൈപ്പ് തകരാറിലായതോടെയാണ് ശുചിമുറി മാലിന്യം സമീപത്തെ ഓടയിലൂടെ ഒഴുകുന്നത്. പൈപ്പ് തകരുകയും മഴ ശക്തി പ്രാപിക്കുകയും ചെയ്തതോടെ ശുചിമുറി മാലിന്യം ഓടയിലൂടെ ഒഴുകി മൂവാറ്റുപുഴയാറില്‍ പതിക്കുന്ന അവസ്ഥയിലാണ്.
നഗരസഭയുടെ കീഴിലുള്ള രണ്ട് ഷോപ്പിംഗ് കോംപ്ലക്സിലുമായി നൂറിലധികം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. കെട്ടിടത്തിലെ ശുചിമുറിയുടെ ടാങ്കുകള്‍ സമയബന്ധിതമായി ശുചീകരിക്കാത്തതാണ് പൈപ്പ് തകരാനും റോഡിലൂടെ മാലിന്യം ഒഴുകാനും കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. നഗരസഭാ ചെയര്‍പേഴ്സണടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് വ്യാപാരികളുടെ പരാതി.
നൂറ് കണക്കിന് വനിത ജീവനക്കാരടക്കം ജോലിചെയ്യുന്ന കോംപ്ലക്സില്‍ ഇവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നടത്തുവാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയിലാണ്. നഗസഭയുടെ കെട്ടിടത്തില്‍ അറ്റകുറ്റപണികള്‍ എത്രയും വേഗം നടപ്പാക്കാണമെന്നാണ് വ്യാപാരികളുടെയും ജീവനക്കാരുടെയും ആവശ്യം.
Tags : Local News Nattuvishesham Ernakulam