അടിമാലി: അടിമാലി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലെ വാഗമരത്തിന്റെ ശിഖരങ്ങൾ അപകടക്കെണി. കുട്ടികൾ ഭക്ഷണം കഴിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് ശിഖരങ്ങൾ ചാഞ്ഞുനിൽക്കുന്നത്.
മരശിഖരങ്ങൾ വലിയ ഉറപ്പില്ലാത്തതാണെന്നത് വലിയ ആശങ്കയ്ക്കും ഇടവരുത്തുന്നു. മഴക്കാലം ശക്തമായതോടെ ശിഖരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയേറെയാണ്. സ്കൂളിന് അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുന്പ് മുറിച്ചുനീക്കിയിട്ടുണ്ട്.
Tags : Nattuvishesham Local news dangerous trap