x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ന്മ​ല താ​ഴ്‌​വാ​ര​മി​റ​ങ്ങി കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ​മേ​ഖ​ല​യി​ൽ


Published: June 10, 2026 01:44 AM IST | Updated: June 10, 2026 01:44 AM IST

കൊ​ല്ല​ങ്കോ​ട്: കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ തെ​ന്മ​ല അ​ടി​വാ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ആ​ന​ക്കൂ​ട്ടം വ​യ​ലു​ക​ളി​ലേ​ക്കും തോ​പ്പു​ക​ളി​ലേ​ക്കും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങി​ത്തു​ട​ങ്ങി.

ഒ​രു കോ​ടി​യി​ല​ധി​കം ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച സൗ​രോ​ജ തൂ​ക്കു​വേ​ലി ന​ശി​പ്പി​ച്ചാ​ണ് ആ​ന​ക​ൾ വ​യ​ലു​ക​ളി​ലെ​ത്തി കാ​ർ​ഷി​ക വി​ള​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്ന​ത്.

വാ​ഴ, തെ​ങ്ങ്, ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ പൈ​പ്പു​ക​ൾ എ​ന്നി​വ ന​ശി​പ്പി​ച്ചാ​ണ് ആ​ന​ക​ൾ തി​രി​ച്ചു കാ​ടു​ക​യ​റു​ന്ന​ത്. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ വീ​ണ്ടും കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ ആ​ന​ക​ൾ തി​രി​ച്ചെ​ത്തി പ​രാ​ക്ര​മം കാ​ണി​ക്കു​മെ​ന്ന​തി​നാ​ൽ വ​ന​മേ​ഖ​ല​യി​ലു​ള്ള ക​ർ​ഷ​ക​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഉ​റ​ക്കം വ​രാ​ത്ത രാ​ത്രി​ക​ളാ​ണ്.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി ആ​ന​ക​ളെ തു​ര​ത്തി കാ​ടു​ക​യ​റ്റാ​റു​ണെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​റ്റൊ​രു സ്ഥ​ല​ത്ത് വീ​ണ്ടും തി​രി​ച്ചെ​ത്തു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​ർ വി​ശ്ര​മ​മി​ല്ലാ​ത്ത ഓ​ട്ട​ത്തി​ലാ​ണ്. വ​നാ​തി​ർ​ത്തി​യി​ലു​ള്ള പ​ല​വീ​ടു​ക​ളി​ലും ആ​ന രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ ക​യ​റി ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ന്നു.

വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​വു​ന്നി​ലെ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​രോ​പ​ണം . ആ​ന​ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ പ​ല ക​ർ​ഷ​ക​രും കൃ​ഷി​യി​റ​ക്കാ​ൻ മ​ടി​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് എ​ന്നീ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ സം​യു​ക്ത​മാ​യി ഒ​രു കോ​ടി​യ​ല​ധി​കം ചെ​ല​വ​ഴി​ച്ച് തൂ​ക്കു​വേ​ലി നി​ർ​മി​ച്ചി​രു​ന്നു.

വേ​ലി​ക്കു സ​മീ​പം കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന മ​ര​ക്കൊ​മ്പു​ക​ൾ പൊ​ട്ടി​ച്ച് സൗ​രോ​ർ​ജ​വേ​ലി​യി​ലി​ട്ട് അ​വ ന​ശി​പ്പി​ച്ചാ​ണ് ആ​ന​ക​ൾ വ​നാ​തി​ർ​ത്തി ക​ട​ന്നു​വ​രു​ന്ന​ത്. ചി​ല ക​ർ​ഷ​ക​ർ ആ​ന​യി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ തെ​ങ്ങു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം മു​റി​ച്ച് നീ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags : Nattuvishesham Local news Thenmala waterfall Kattanakkuttam

Recent News

Corehub Up