x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വ​ദാ​സ​ൻ ആ​ന്‍റ​ണി ത​ച്ചു​പ​റ​മ്പി​ല​ച്ച​ന്‍റെ 63-ാം ശ്ര​ാദ്ധാ​ച​ര​ണ​ത്തി​ന് ആ​യി​ര​ങ്ങ​ൾ


Published: June 10, 2026 01:16 AM IST | Updated: June 10, 2026 01:16 AM IST

പ​ഴ​യ​ന്നൂ​ർ: ചേ​ല​ക്ക​ര​യു​ടെ സ​മ​സ്തമേ​ഖ​ല​ക​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ദൈ​വ​ദാ​സ​ൻ ആ​ന്‍റ​ണി ത​ച്ചു​പ​റ​മ്പി​ല​ച്ച​ന്‍റെ അ​റു​പ​ത്തി​മൂ​ന്നാം ശ്ര​ാദ്ധാ​ച​ര​ണം ചേ​ല​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്തി. രാ​വി​ലെ പ​ത്തി​നു ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് മാ​ർ ബോ​സ്കോ പു​ത്തൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ചേ​ല​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​യ്സ​ൺ പു​ലി​ക്കോട്ടി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ എ​ക്സ്റ്റേ​ണ​ൽ കൊ​ളാ​ബ്രേ​റ്റ​ർ ഫാ. ​ജി​സോ കു​റ്റി​ക്കാ​ട്ട് ശ്രാ​ദ്ധാ​ച​ര​ണ​സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ ഫാ.ഡോ. ​പോ​ൾ പു​ളി​ക്ക​ൻ, ഫാ. ​മേ​ജോ മു​ത്തി​പ്പീ​ടി​ക എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ശ്രാ​ദ്ധ ഊ​ട്ട് കോ​ട്ടാ​റ്റ് ഇ​ട​വ​കവി​കാ​രി ഫാ. ​ബെ​ന്നി ക​രി​മാ​ലി​ക്ക​ൽ ആ​ശീ​ർ​വ​ദി​ച്ചു. ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള സ​ഹാ​യ​ധ​ന ​കൈ​മാ​റ്റ​വും മ​റ്റു ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ് ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ജി മാ​ളി​യേ​ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ജു ക​രി​ക്കേ​ട​ത്ത്, ജോ​സി ജോ​ സ​ഫ്, സാ​ബു സ​ണ്ണി, തോ​മ​സ് പാ​റേ​ക്കാ​ട​ൻ, ഷാ​ന്‍റി ചി​റ​യ​ത്ത്, ജോ​ൺസ​ൺ വ​ട​ക്കൂ​ട്ട്, പ്ര​ദീ​പ് ഉ​പ്പാം​ത​ടം, സ​ജി കി​ള്ളി​മം​ഗ​ലം, ജോ​ർ​ജ് തെ​ക്ക​ത്ത്, ലീ​ന മു​ണ്ട​ൻ​കു​ര്യ​ൻ,സി​ബി കൊ​ള്ളികു​ള​വി​ൽ, അ​നൂ​പ് പു​ന്ന​പ്പുഴ, പി.​എ​ൽ. ജോ​ർ​ജ്, ജോ​സ് കാ​ട്ടൂ​ർ, ജോ​ബ് മ​ണ്ടും​പാ​ൽ, ജോ​യ് ചി​രി​യ​ങ്ക​ണ്ട​ത്ത്, ഷി​ൻ​സ് കൊ​ഴു​പ്പ​ക്ക​ളം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Local news Shraddhacharana Daivadasan Antony Thachuparambilachan

Recent News

Corehub Up