കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കൊട്ടിയൂരിൽ ചൊവാഴ്ച ശീവേലി സമയം വലിയ ഭക്തജനത്തിരക്കായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ദർശന പുണ്യം തേടി കൊട്ടിയൂരിൽ എത്തിയത്. ഇന്നലെ കനത്ത മഴയെപ്പോലും അവഗണി ച്ച് സ്ത്രീകളടക്കം നിരവധി ഭക്തരാണ് പെരുമാളെ കണ്ടു മടങ്ങിയത്.
ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണത്തിനും പാർക്കിംഗിനുമായി വിപുലമായ സൗകര്യങ്ങളാണ് ദേവസ്വവും പോലീസും ഒരുക്കിയത്. വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ബുധനാഴ്ച കൊട്ടിയൂർ പെരുമാൾക്ക് സമർപ്പിക്കും.