പരിയാരം: പരിയാരം പഞ്ചായത്തിലെ തൂമ്പാക്കോട് പാടശേഖരസമിതിയുടെ കെട്ടിടം കാടുകയറി നശിക്കുന്നു പതിറ്റാണ്ടുകൾക്ക് മുൻപ് നെൽകർഷകരെ സംഘടിപ്പിച്ചും സബ്സിഡികൾ ഉപയോഗിച്ചും പൂർത്തിയാക്കിയതാണ് ഈ കെട്ടിടം. പത്ത്സെന്റ് സ്ഥലവും കെട്ടിടവുമാണ് കാടുപിടിച്ച് കിടക്കുന്നത്.
രണ്ട് ടില്ലറും കാർഷിക സബന്ധമായ പല ഉപകരണങ്ങളും സമിതിക്കുണ്ടായിരുന്നു. ഇതെല്ലാം ഇവിടെ തുരുമ്പ്പിടിച്ച് നശിച്ചു കൊണ്ടിരിക്കയാണ്.
കൃഷി ലാഭകരമല്ലാത്തതിനാലും കാലാവസ്ഥ പ്രശ്നങ്ങളും നൂറിലധികം കർഷകരുമുണ്ടായിരുന്ന പാടശേഖരസമിതിയിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന കർഷകരെ ഉള്ളൂ.
എല്ലാവിധ കർഷകർക്കും ഉപകാരപെടുന്ന ഒരു ഫാർമേഴ്സ് ക്ലബ് ആക്കി മാറ്റണമെന്നാണ് കർഷകരായ നാട്ടുക്കാരുടെ ആവശ്യം .
Tags : Nattuvishesham Local news Thumbakod Padasekhara Samiti Building is being destroyed