ചപ്പാരപ്പടവ്: തിരക്കേറിയ മേത്തുരുമ്പ ജംഗ്ഷനിൽ അപകടക്കെണിയായി 11 കെവി ട്രാൻസ്ഫോർമർ. ട്രാൻസ്ഫോർമറിന് സുരക്ഷാ വേലി ഇല്ലാത്തത് അപകടങ്ങൾക്ക് വഴിവയ്ക്കും എന്ന ആശങ്കയിലാണ് തദ്ദേശവാസികളും യാത്രികരും.
തൊട്ടടുത്തുതന്നെ സബ്സ്റ്റേഷ ൻ ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ ട്രാൻസ്ഫോർമറിന് സുരക്ഷാക്രമീകരണം ഒരുക്കുന്നതിൽ അധികൃതർ മൗനം പാലിക്കുകയാണ്.
ബസുകൾ ഉൾപ്പെടെ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഈ ട്രാൻസ്ഫോർമറിനോട് ചേർന്നാണ്. ഇവിടെയുള്ള വഴിവിളക്ക് രാത്രികാലങ്ങളിൽ പ്രകാശിക്കാത്തതും അപകട സാധ്യത വർധിക്കാൻ കാരണമാണ്. എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.