x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദി​നി​ക്കു സ്നേ​ഹ​വീ​ട്; നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം


Published: June 10, 2026 01:47 AM IST | Updated: June 10, 2026 01:47 AM IST

പ​ല്ല​ശ​ന: ചി​കി​ത്സാ​പി​ഴ​വു​മൂ​ലം കൈ ​മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി വി​നോ​ദി​നി​ക്ക് പ​ല്ല​ശ​ന പ​ല്ലാ​വൂ​ർ​ക്കാ​ട്ടി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​ന് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നി​ലം നി​ര​ത്ത​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ല്ല​ശ​ന മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടൊ​രു​ക്കു​ന്ന​ത്. കു​നി​ശേ​രി ആ​ർ​ക്കോ​ട് ബി​ൽ​ഡേ​ഴ്സ് ഉ​ട​മ രാ​ജേ​ഷാ​ണ് നി​ർ​മാ​ണ ചെ​ല​വി​ൽ ഇ​ള​വു​ക​ളോ​ടെ ദൗ​ത്യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഷെ​ൽ​ട്ട​ർ ഇ​ന്ത്യ ചാ​രി​റ്റ​ബ​ൾ ട്ര​സ്റ്റാ​ണ് നി​ർ​മാ​ണ ചെ​ല​വ് വ​ഹി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ർ വി​നോ​ദി​നി​യു​ടെ വാ​ട​ക​വീ​ട്ടി​ലെ​ത്തി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ മു​ഖ്യ​മ​ന്ത്രി താ​ക്കോ​ൽ​ദാ​നം ന​ട​ത്തു​മെ​ന്ന് നെ​ന്മാ​റ നി​യോ​ജ​ക മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​നു പ​ല്ല​ശ​ന അ​റി​യി​ച്ചു.

Tags : Nattuvishesham Local news Vinodin's Love House Construction begins

Recent News

Corehub Up