x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ പേ​രി​ൽ വി​സ ത​ട്ടി​പ്പ്; നാ​ലു പേ​ർ​ക്കെ​തി​രെ കേ​സ്


Published: June 10, 2026 04:36 AM IST | Updated: June 10, 2026 04:36 AM IST

തൃ​പ്പൂ​ണി​ത്തു​റ: വി​ദേ​ശ പ​ഠ​ന​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന പേ​ട്ട​യി​ലു​ള്ള ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ പേ​രി​ൽ വി​സ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ട​ക്കം നാ​ലു പേ​ർ​ക്കെ​തി​രെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് കേ​സെ​ടു​ത്തു. ജീ​വ​ന​ക്കാ​രാ​യ ജി​സാ​റ്റ് മാ​ത്യു, ഫെ​ബി റോ​സ് തെ​രേ​സ്, എ​സ്. അ​രു​ന്ധ​തി, സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്‌​ഥാ​പ​ന ഉ​ട​മ അ​ശ്വി​ൻ അ​ജി​ത് എ​ന്നി​വ​ർ​ക്കെ​തി​രെ ക​ൺ​സ​ൺ​ട്ട​ൻ​സി ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേസെടുത്തത്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്ക് യു​കെ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ഴ്‌​സിം​ഗ് പ​ഠ​ന​ത്തി​നാ​യി വി​സ ശ​രി​യാ​ക്കാ​ൻ വ്യാ​ജ ലോ​ൺ സ​മ്മ​ത​പ​ത്രം ഉട​മ അ​റി​യാ​തെ ബാ​ങ്കി​ന്‍റെ പേ​രി​ൽ ന​ൽ​കി​യെ​ന്നാ​ണ് കേ​സ്.

വി​സ അ​പേ​ക്ഷ​യ്ക്കൊ​പ്പം സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ വി​സ നി​ര​സി​ച്ച യു​കെ ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പ് ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ന് 10 വ​ർ​ഷ​ത്തെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ക​മ്മീ​ഷ​ൻ ഇ​ന​ത്തി​ൽ ക​മ്പ​നി​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പ​ണം ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ൺ​സ​ൻ​ട്ട​ൻ​സി ഉ​ട​മ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ൽ​കി​യ അ​ന്യാ​യ​ത്തെ തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up