x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല രോ​ഗം എ​ന്താ​ണ്?


Published: June 9, 2026 08:09 AM IST | Updated: June 9, 2026 08:09 AM IST

ക​ൽ​പ്പ​റ്റ: ഷി​ഗെ​ല്ല എ​ന്ന ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു​മൂ​ലം കു​ട​ലി​ലു​ണ്ടാ​കു​ന്ന ഒ​രി​നം അ​ണു​ബാ​ധ​യാ​ണ് ഷി​ഗെ​ല്ല രോ​ഗം. വ​യ​റി​ള​ക്കം, ഛർ​ദ്ദി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. കു​ട​ലി​ന്‍റെ ആ​വ​ര​ണ​ത്തെ ബാ​ക്ടീ​രി​യ ബാ​ധി​ക്കു​ക​യും അ​വി​ടെ ത​ക​രാ​റു​ക​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു. മ​റ്റ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ പെ​ട്ടെ​ന്ന് പ​ട​ർ​ന്നു പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​ന്നാ​യ​തി​നാ​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.


ല​ക്ഷ​ണ​ങ്ങ​ൾ:
ബാ​ക്ടീ​രി​യ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യേ​ക്കാം:
* ക​ടു​ത്ത പ​നി​യോ​ടു​കൂ​ടി​യ വ​യ​റി​ള​ക്കം.
* മ​ല​ത്തി​ൽ ര​ക്തം, ക​ഫം എ​ന്നി​വ കാ​ണ​പ്പെ​ടു​ക.
* ക​ടു​ത്ത വ​യ​റു​വേ​ദ​ന​യും വ​യ​റു കോ​ച്ചി​പ്പി​ടു​ത്ത​വും.
* ഓ​ക്കാ​നം, ഛർ​ദ്ദി.
* ക​ടു​ത്ത ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന.
* എ​പ്പോ​ഴും മ​ല​വി​സ​ർ​ജ്ജ​നം ന​ട​ത്താ​നു​ള്ള അ​മി​ത​മാ​യ തോ​ന്ന​ൽ.


പ​ക​രു​ന്ന വി​ധം:
* രോ​ഗാ​ണു​ക്ക​ൾ അ​ട​ങ്ങി​യ മ​ലി​ന​ജ​ലം കു​ടി​ക്കു​ന്ന​തി​ലൂ​ടെ​യും മ​ലി​ന​ജ​ല​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യു​മാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ക​രു​ന്ന​ത്.
* രോ​ഗി​യു​ടെ വി​സ​ർ​ജ്യ​ത്തി​ൽ നി​ന്നു​ള്ള ബാ​ക്ടീ​രി​യ​ക​ൾ മ​റ്റൊ​രാ​ളു​ടെ ഉ​ള്ളി​ൽ എ​ത്തു​ന്പോ​ഴാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​ത്.
* വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കാ​ത്ത​തു​മൂ​ല​വും രോ​ഗ​ബാ​ധി​ത​രു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും രോ​ഗം പ​ക​രാം.
* തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലെ വി​സ​ർ​ജ​നം​മൂ​ലം ഈ​ച്ച​ക​ളും മ​റ്റും വ​ഴി ബാ​ക്ടീ​രി​യ ഭ​ക്ഷ​ണ​ത്തി​ലും കു​ടി​വെ​ള്ള​ത്തി​ലും എ​ത്തു​ന്പോ​ഴും അ​ണു​ബാ​ധ ഉ​ണ്ടാ​കാം.
പ്ര​തി​രോ​ധ
മാ​ർ​ഗ​ങ്ങ​ൾ:

* ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​ന് മു​ൻ​പും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് മു​ൻ​പും മ​ല​വി​സ​ർ​ജ​ന​ത്തി​ന് ശേ​ഷ​വും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
* തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക.
* ഭ​ക്ഷ​ണം എ​പ്പോ​ഴും അ​ട​ച്ചു സൂ​ക്ഷി​ക്കു​ക. പ​ഴ​കി​യ​തും തു​റ​ന്നു​വെ​ച്ച​തു​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും ഒ​ഴി​വാ​ക്കു​ക.
* പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശു​ദ്ധ​ജ​ല​ത്തി​ൽ ന​ന്നാ​യി ക​ഴു​കി​യ ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
* രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക. രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്കു​ക.
*രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള ആ​ളു​ക​ളു​ടെ വ്യ​ക്തി​ഗ​ത സാ​ധ​ന​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്താ​തി​രി​ക്കു​ക
* കു​ഞ്ഞു​ങ്ങ​ളു​ടെ ഡ​യ​പ്പ​റു​ക​ൾ സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ മാ​ത്രം സം​സ്ക​രി​ക്കു​ക.
* വ്യ​ക്തി​ശു​ചി​ത്വ​വും ഭ​ക്ഷ​ണ കു​ടി​വെ​ള്ള ശു​ചി​ത്വ​വും പ​രി​സ​ര​ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കു​ക. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ല​വി​സ​ർ​ജ്ജ​നം ന​ട​ത്താ​തി​രി​ക്കു​ക.

കു​ട്ടി​ക​ളി​ലും വ​യോ​ജ​ന​ങ്ങ​ളി​ലും നി​ർ​ജ​ലീ​ക​ര​ണം പ്ര​ധാ​ന അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗ​നി​രീ​ക്ഷ​ണ​വും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണം. കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലും രോ​ഗം ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും പു​ല​ർ​ത്ത​ണം.

Tags : nattu vishesham Shigella disease?

Recent News

Corehub Up