x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ആ​വേ​ശം ഏ​റ്റെ​ടു​ത്ത് നാ​ട്ടി​ൻപു​റ​ങ്ങ​ൾ


Published: June 10, 2026 04:04 AM IST | Updated: June 10, 2026 04:04 AM IST

തി​രു​വ​ല്ല - കു​മ്പ​ഴ സം​സ്ഥാ​ന​പാ​ത​യി​ല്‍ പു​ല്ലാ​ട് മോ​സ്‌​കോ ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ലോ​ക​ക​പ്പ് ബ്ര​സീ​ലി​യ​ൻ ആ​രാ​ധ​ക​രു​ടെ ബോ​ർ​ഡ്.

കോ​ഴ​ഞ്ചേ​രി: ഫി​ഫ വേ​ള്‍​ഡ് ക​പ്പ് ഫു​ട്‌​ബോ​ള്‍ മാ​മാ​ങ്കം കൊ​ടി​യേ​റാ​ന്‍ ഒ​രു ദി​വ​സം ശേ​ഷി​ക്കേ നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ല്‍ കാ​ല്‍​പ​ന്തു​ക​ളി​യു​ടെ ആ​വേ​ശം വാ​നോ​ളം ഉ​യ​ര​ത്തി​ൽ. ത​ങ്ങ​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട ടീ​മി​ന്‍റെ​യും ക​ളി​ക്കാ​രു​ടെ​യും ഫ്‌​ള​ക്‌​സു​ക​ളും ക​ട്ടൗ​ട്ടു​ക​ളും സ്ഥാ​പി​ക്കു​ന്ന മ​ത്സ​ര​മാ​ണ് ഇ​പ്പോ​ള്‍ നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന​ത്.

ബ്ര​സീ​ൽ, അ​ര്‍​ജ​ന്‍റീ​ന ആ​രാ​ധ​ക​രാ​ണ് ക​ട്ടൗ​ട്ടു​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തി​ല്‍ മു​ന്‍​പ​ന്തി​യി​ലു​ള്ള​ത്. ബ്ര​സീ​ല്‍ ആ​രാ​ധ​ക​ര്‍ 30 അ​ടി ഉ​യ​ര​ത്തി​ല്‍ ക​ട്ടൗ​ട്ട് സ്ഥാ​പി​ച്ച​പ്പോ​ള്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു വേ​ണ്ടി ഉ​യ​ർ​ന്ന​ത് 50 അ​ടി ഉ​യ​ര​ത്തി​ലേ​ക്കാ​ണ്. കോ​ഴ​ഞ്ചേ​രി - റാ​ന്നി റോ​ഡി​ല്‍ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ദൃ​ശ്യ​മാ​ണ്.

ക​ട്ടൗ​ട്ടു​ക​ളി​ല്‍ തീ​രു​ന്നി​ല്ല ആ​രാ​ധ​ക​രു​ടെ ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ന്‍റെ വാ​ശി. മെ​സി, നെ​യ്മ​ര്‍, ക്രി​സ്ത്യാ​നോ റൊ​ണാ​ള്‍​ഡോ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ഫ്‌​ളെ​ക്സ് ബോ​ര്‍​ഡു​ക​ളും വ​ഴി​യോ​ര​ങ്ങ​ളി​ല്‍ നി​റ​ഞ്ഞു ക​ഴി​ഞ്ഞു. ക്ല​ബു​ക​ളു​ടെ പേ​രു​ക​ള്‍​ക്ക് പ​ക​രം ഓ​രോ പ്ര​ദേ​ശ​ത്തെ​യും ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളാ​ണ് ക​ട്ടൗ​ട്ടു​ക​ളും ഫ്‌​ളെ​ക്സ് ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​ത്.

ഏ​ത് ടീ​മി​നു​വേ​ണ്ടി​യു​ള്ള ക​ട്ടൗ​ട്ടാ​ണോ ആ​ദ്യ​മു​യ​രു​ന്ന​ത് അ​തി​നേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ലാ​വും അ​ടു​ത്ത​ത് എ​ന്ന രീ​തി​യി​ലാ​ണ് കാ​ല്‍​പ​ന്തു​ക​ളി​യു​ടെ വാ​ശി​യും ആ​വേ​ശ​വും വ​ര്‍​ധി​ക്കു​ന്ന​ത്. 5,000 രൂ​പ മു​ത​ല്‍ 20,000 വ​രെ ചെ​ല​വേ​റു​ന്ന ക​ട്ടൗ​ട്ടു​ക​ളും ഫ്‌​ളെ​ക്‌​സു​മാ​ണ് ഓ​രോ സ്ഥ​ല​ത്തെ​യും ആ​രാ​ധ​ക​ര്‍ മ​ത്സ​രി​ച്ചു സ്ഥാ​പി​ക്കു​ന്ന​ത് . വി​ദേ​ശ നാ​ടു​ക​ളി​ലു​ള്ള ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രി​ല്‍ നി​ന്നു വ​രെ സം​ഭാ​വ​ന സ്വീ​ക​രി​ച്ചാ​ണ് നാ​ട്ടി​ലെ ആ​രാ​ധ​ക​ര്‍ ത​ങ്ങ​ളു​ടെ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര ആ​വേ​ശ​ത്തെ ക​ള​റാ​ക്കു​ന്ന​ത്.

മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ​ന്ത് ആ​യ ട്ര​യോ​ന്‍​ഡ​യു​ടെ മാ​തൃ​ക അ​ന്വേ​ഷി​ച്ച് കോ​ഴ​ഞ്ചേ​രി, പു​ല്ലാ​ട്, കു​മ്പ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ളി​ല്‍ എ​ത്തു​ന്ന യു​വാ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും എ​ണ്ണ​വും കൂ​ടി​ത്തു​ട​ങ്ങി.
മെ​സി​യും റൊ​ണാ​ള്‍​ഡോ​യും പ​ങ്കെ​ടു​ക്കു​ന്ന അ​വ​സാ​ന ലോ​ക​ക​പ്പാ​ണ് ഇ​ക്കു​റി എ​ന്ന​തും ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up