ഒന്നാം വർഷ ബിപിടി സപ്ലിമെന്ററി പരീക്ഷകൾ 25 മുതൽ ആരംഭിക്കും
Friday, October 4, 2019 11:02 PM IST
ഒന്നാം വർഷ ബിപിടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ 25 മുതൽ ആരംഭിക്കും. അപേക്ഷ 10 വരെയും 500 രൂപ പിഴയോടെ 11 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം സിവി ക്യാന്പ് ഫീസായി പുറമെ അടയ്ക്കണം.
വോക് ഇൻ ഇന്റർവ്യൂ 11ന്
കോട്ടയം തലപ്പാടി, അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് ഫെലോ, പ്രോജക്ട് അസോസിയേറ്റ് നിയമനത്തിനായി വോക്ഇൻഇന്റർവ്യൂ നടത്തും. ഓരോ ഒഴിവാണുള്ളത്. വിശദവിവരം www.iucbr.ac.in എന്ന വെബ്സൈറ്റിൽ.