ആറാം സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി (സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു
Wednesday, November 27, 2019 11:33 PM IST
2019 മേയിൽ നടന്ന ആറാം സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം.
2018 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (റെഗുലർ എംടിടിഎം 2018 അഡ്മിഷൻ, സപ്ലിമെന്ററി എംടിടിഎം 2016, 2017 അഡ്മിഷൻ, സപ്ലിമെന്ററി എംടിഎ 2016 വരെയുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 10 വരെ അപേക്ഷിക്കാം.
പരീക്ഷ തീയതി
ബികോം (മോഡൽ ഒന്ന് പാർട്ട് മൂന്ന് മെയിൻ വാർഷിക സ്കീം സ്പെഷൽ മേഴ്സി ചാൻസ്, അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018, റെഗുലർ, പ്രൈവറ്റ്) പരീക്ഷ ഡിസംബർ 18 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റെഗുലർ, 2014,2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 12ന് ആരംഭിക്കും. രണ്ടു വരെയും 525 രൂപ പിഴയോടെ ഡിസംബർ മൂന്നുവരെയും 1050 രൂപ സൂപ്പർ ഫൈനോടെ ഡിസംബർ നാലുവരെയും അപേക്ഷിക്കാം.