എംജി ഓണ്‍ലൈൻ ഫീസടയ്ക്കൽ; ട്രാൻസാക്ഷൻ ചാർജ് ഒഴിവാക്കി എസ്ബിഐ
Tuesday, January 21, 2020 10:57 PM IST
കോട്ടയം: എംജി സർവകലാശാലയിൽ ഫീസുകൾ ഓണ്‍ലൈനായി അടയ്ക്കുന്പോൾ ഈടാക്കിയിരുന്ന ട്രാൻസാക്ഷൻ ചാർജ് എസ്ബിഐ ഒഴിവാക്കി. സർവകലാശാലയിലെ ഇപേ പോർട്ടൽ വഴി ഫീസടയ്ക്കുന്പോൾ പേയ്മെന്റ് ഗേറ്റ്വേ ഈടാക്കിയിരുന്ന ട്രാൻസാക്ഷൻ ചാർജാണ് സർവകലാശാല അധികൃതരുമായുള്ള ചർച്ചയെത്തുടർന്ന് എസ്ബിഐ ഒഴിവാക്കിയത്.
വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, സിൻഡിക്കേറ്റംഗങ്ങളായ പി.കെ. ഹരികുമാർ, പ്രഫ. കെ. ജയചന്ദ്രൻ എന്നിവരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധികൃതരുമായി ചർച്ച നടത്തിയത്. ട്രാൻസാക്ഷൻ ഫീസ് ഒഴിവാക്കിയതിനാൽ അക്ഷയ കേന്ദ്രങ്ങളും മറ്റും ഫീസടയ്ക്കുന്ന വിദ്യാർഥികളിൽ നിന്നും അധിക ഫീസ് ഈടാക്കുന്നത് ഒഴിവാക്കണമെന്ന് സർവകലാശാല അറിയിച്ചു. വിവിധ ഫീസുകൾ ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യം 2017ലാണ് സർവകലാശാല നടപ്പാക്കിയത്.